ഭാരതപ്പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ വിജയംകണ്ടതിന്റെ സന്തോഷത്തിലാണ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായുള്ള ഒരുവിഭാഗം ജനങ്ങള്‍. ഭാരതപ്പുഴയുടെ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറാം ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 

പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന വലിയ ജല ദൗര്‍ലഭ്യമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് പ്രേരകമായത്. 2017മുതല്‍ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി.സര്‍ക്കാര്‍ സ്ഥാപിച്ച തടയണകളില്‍ കാലക്രമത്തില്‍ തകര്‍ന്നുപോയവ ജനപങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പുനര്‍നിര്‍മിച്ചു. 

ഇത്തരത്തില്‍ ഭാരതപ്പുഴയിലെ ആറ് ചെക്ക് ഡാമുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി ഇറാം ഗ്രൂപ്പ് ചെയ്തതെന്ന് ചെയര്‍മാന്‍ സിദ്ദീഖ്‌ അഹമ്മദ് പറഞ്ഞു. കുളങ്ങള്‍ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്തു. ഭൂഗര്‍ഭ ജലം സംരക്ഷിക്കാനും നിലനിര്‍ത്താനും ഇതിലൂടെ സാധിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷംകൊണ്ടുതന്നെ ഫലംചെയ്തു തുടങ്ങി. പുഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ധിക്കാനും സമീപപ്രദേശങ്ങളിലെയടക്കം ജല ശ്രോതസ്സുകള്‍ ശക്തിപ്പെടാനും ഇത് സഹായകരമായി. ഏകദേശം പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ജലക്ഷാമം പരിഹരിക്കാന്‍ ഇത് സാഹയകരമായതായി സിദ്ദീഖ്‌ അഹമ്മദ് പറയുന്നു.

Content Highlights: Water Conservation in Bharathappuzha- Case study by Eram Group