മലിനീകരണം മൂലമുണ്ടാകുന്ന ഗൗരവപ്പെട്ട രോഗങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യയില്‍ വര്‍ഷം 25 ലക്ഷം പേരെങ്കിലും മരിക്കുന്നതായി പഠനം. ആഗോളതലത്തില്‍ മരണനിരക്ക് 90 ലക്ഷമാണ്. കാന്‍സര്‍, ശാസകോശ, ആമാശയ രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലും. മലിനീകരണം മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സര്‍വേ നടത്തിയ ലാന്‍സെറ്റ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകത്തിലെ 130 രാജ്യങ്ങളിലാണ് കമ്മീഷന്‍ സര്‍വേ നടത്തിയത്. അന്തരീക്ഷ-ജല-വായു മലിനീകരണം ആണ് ഏറ്റവും വലിയ വിപത്ത് സൃഷ്ടിക്കുന്നതെന്ന് സര്‍വ്വേയില്‍ കണ്ടെത്തി.

വായുമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചിട്ടുണ്ട്. ഫാക്ടറികളില്‍നിന്നുള്ള മലിനീകരണം ഗ്രാമപ്രദേശങ്ങളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങളാണ് കൂടുതലായി ജല മലിനീകരണം സൃഷ്ടിക്കുന്നത്. അതുമൂലം കുടിവെള്ളം നിഷേധിക്കപ്പെടുന്ന ഭാഗങ്ങളുമുണ്ട്.

ജലമലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള രാജ്യങ്ങള്‍ ഇന്ത്യയും ചൈനയും ആണ്. ഇവിടങ്ങളിലെ ഗ്രാമീണരെയാണ് ജലമലിനീകരണം കൂടുതലായി ബാധിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശ് കെനിയ എന്നീ രാജ്യങ്ങളും ജലമലിനീകരണം അനുഭവിക്കുന്നു. 

വിഷവായു അകറ്റിനിര്‍ത്താന്‍ വേണ്ടത്ര ജനകീയ പ്രസ്ഥാനങ്ങള്‍ പോലും ഈ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. നഗര മേഖലകളില്‍  ബോധവത്കരണം വേണ്ടത്ര ഉണ്ടായിട്ടുണ്ട്. 2015ല്‍ ജലമലിനീകരണം മൂലം ഇന്ത്യയില്‍ 25 ലക്ഷം പേരും ചൈനയില്‍ 18 ലക്ഷം പേരും മരിച്ചിട്ടുണ്ട്. 

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍സെറ്റ്  കമ്മീഷനില്‍ ലോക ശാസ്ത്ര വിദഗ്ധരും ഡോക്ടര്‍മാരുമുണ്ട്.