കോഴിക്കോട്: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമുള്ള മാതൃഭൂമിയുടെ യത്‌നങ്ങള്‍ക്ക് അഭിനന്ദനവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഡിസംബര്‍ 22ന്റെ വാരാന്തപ്പതിപ്പ് സമ്മാനങ്ങള്‍ പൊതിയാനുള്ള ഗിഫ്റ്റ് പേപ്പര്‍ ആയി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തിനാണ് അഭിനന്ദനം. 

പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള മാതൃഭൂമിയുടെ പ്രവര്‍ത്തനം വളരെ മഹനീയവും സ്തുത്യര്‍ഹവുമാണ്. ഒട്ടേറെപ്പേര്‍ക്ക് ഇത് മാതൃകയും പ്രചോദനവുമാകുമെന്നും അഭിനന്ദനക്കുറിപ്പില്‍ വ്യക്തമാക്കി.

ക്രിസ്മസ് കാലത്ത് സമ്മാനപ്പൊതികളുടെ രൂപത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സമ്മാനങ്ങള്‍ പൊതിയുന്നതിന് ഉപയോഗിക്കത്തക്കവണ്ണം മാതൃഭൂമി വാരാന്തപ്പതിപ്പ് രൂപകല്‍പന ചെയ്തത്. വലിയ സ്വീകാര്യതയാണ് ഈ ഉദ്യമത്തിന് വായനക്കാരില്‍നിന്നും ലഭിച്ചത്.

pcb

Content Highlights: appreciation to mathrubhumi for environment conservation initiatives