മലയാളിയായ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ വിനീത് രാധാകൃഷ്ണനെ കാത്തിരിക്കുകയായിരുന്നു ഈ താറാവുകള്‍.വടക്കേ അമേരിക്കയിലെ തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും കാണുന്ന  വുഡ് ഡക്കിനെ (Wood Duck) ക്യാമറയില്‍ പകര്‍ത്തിയത് അമേരിക്കയിലെ ടെക്സാസില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ചേന്ദമംഗലം സ്വദേശി വിനീത് രാധാകൃഷ്ണനാണ്.

wood duck

ടെക്സാസിലെ തടാകങ്ങളില്‍ നിന്നാണ് ഈ താറാവുകളെ ക്യാമറയില്‍ പകര്‍ത്തിയത്. ''വര്‍ണ്ണക്കൂട്ടുകളുടെ താറാവ്'' എന്ന് അവയെ വിളിക്കാം.

wood duck

ഒഴിവുദിവസങ്ങളില്‍ ആള്‍ക്കൂട്ടം ടെക്സാസിലെ തടാകങ്ങളില്‍ താറാവുകളെ കാത്തുനില്‍ക്കും. അവ ജലാശയത്തില്‍ നീന്തിതുടിക്കുന്നത് കാണാന്‍ കാഴ്ചക്കാര്‍ക്ക് ആഹ്ലാദം.

wood duck

ജലാശയത്തിന് സമീപമുള്ള മരത്തോപ്പുകളിലെ പൊത്തുകളിലാണ് താറാവുകള്‍ മുട്ടയിടുക. മുട്ട വിരിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞുങ്ങള്‍ കൂടുവിട്ട് പറന്നുപോകും.

wood duck

അവ ജലാശയങ്ങളില്‍ തന്നെ കാണാന്‍ കഴിയും. ചിലപ്പോള്‍ അകലെയുള്ള ജലാശയങ്ങളിലേക്ക് പറക്കാറുണ്ട്. മറ്റ് പക്ഷിക്കുഞ്ഞുങ്ങള്‍ കൂടു വിട്ട്‌ പറക്കാന്‍ ദിവസങ്ങള്‍ എടുക്കുമ്പോള്‍ ഈ താറാവിന്റെ കുഞ്ഞുങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പറന്നുപോകുന്നത് ശാസ്ത്രജ്ഞരെ വിസ്മയിപ്പിക്കും.

wood duck

ഇന്തോനേഷ്യയിലെ മാലിയോ (Maleo) പക്ഷികളും ഇതുപോലെ മുട്ട വിരിഞ്ഞാല്‍ മണിക്കൂറിനുള്ളില്‍ പറന്നുപോകും.

wood duck

അമേരിക്കയിലെ ആകര്‍ഷകമായ പക്ഷികളില്‍ ഒന്നാണ് ഈ താറാവുകള്‍. അവയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ ചെലുത്തുന്നുണ്ട്. 

wood duck

YATHRA

 

വിശദമായ വായനക്ക് ആഗസ്ത് ലക്കം മാതൃഭൂമി യാത്ര കാണുക.

ആഗസ്ത് ലക്കം യാത്ര ഓണ്‍ലൈനില്‍ വാങ്ങിക്കാം

 

content highlights: wood duck