പ്രകൃതിദത്തമായ കിരീടത്തോടുകൂടിയ ഈ പക്ഷിയാണ് ലോകത്തിലാകെ കണ്ടുവരുന്ന മുന്നൂറോളം പ്രാവുകളില്‍ ഏറ്റവും അഴകേറിയതും വലിപ്പമുള്ളതുമായി കണക്കാക്കപ്പെടുന്നത്. ഈ അപൂര്‍വ പ്രാവിന് ബ്രിട്ടീഷ് രാജകുടുംബത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ പേര് നല്‍കിയാണ് ശാസ്ത്രലോകം ആദരിച്ചിരിക്കുന്നത്.  

ഏകദേശം 3.5 കിലോ തൂക്കവും 2.5 അടി നീളവും ഉള്ള ഈ പ്രാവിനെ കാണാന്‍ സാധിക്കുക പപ്പുവ-ന്യൂഗിനി ദീപിലെ ഇടതൂര്‍ന്ന വനങ്ങളിലാണ്. ആവാസ-വ്യവസ്ഥയുടെ നാശത്താലും വേട്ടയാടപ്പെടുന്നതിനാലും ഇവയും വംശനാശ ഭീഷിണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.  

ഈ അത്യപൂര്‍വ ചിത്രം ദിലീപ് അന്തിക്കാട് എന്ന ഫോട്ടോജേര്‍ണലിസ്റ്റ് പകര്‍ത്തിയത് 2019-ല്‍ ന്യൂഗിനി വനത്തിലേക്ക് നടത്തിയ പക്ഷിനിരീക്ഷണ പര്യടനത്തിനിടയിലാണ്.

Content Highlights: Victoria Crowned Pigeon (Goura victoria)