വിതക്കാലം പക്ഷികളുടെ കൊയ്ത്തുകാലം കൂടിയാണ്‌. പൂരപ്പറമ്പിലേക്ക്‌ ഒഴുകിയെത്തുന്ന പുരുഷാരത്തെപ്പോലെ വിവിധ ദേശങ്ങളിൽനിന്ന്‌ പാടങ്ങളിലേക്ക്‌ അവ പറന്നെത്തും. പൂരപ്രേമികളെ പോലെ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടേയിരിക്കും. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന്‌ പക്ഷികളാണ്‌ തൃശ്ശൂരിലെ വിവിധ പാടങ്ങളിലേക്ക്‌ അതിഥികളായെത്തുക.

ആഴത്തിൽ മുങ്ങുന്ന നീർക്കാക്കകളിൽനിന്ന്‌ രക്ഷതേടി മേലേക്ക്‌ കുതിക്കുന്ന മീനുകളെ റാഞ്ചാൻ ഉപരിതലത്തിൽ കണ്ണുംനട്ട്‌ ഇരിക്കുന്ന കൊക്കുകളുണ്ടാവും. ഇരമാത്രം ലക്ഷ്യമാക്കുന്ന പരുന്തുണ്ടാവും.

തുമ്പികളെയും വണ്ടുകളെയും ഈച്ചകളെയും തിരയുന്ന വേലിത്തത്തകളും കാണാം. വേഗംകൊണ്ട്‌ വിസ്മയിപ്പിക്കുന്ന നീലപ്പൊന്മാൻ, ആദ്യം ഇരയെ കിട്ടാതെപോയാൽ ഒരു മാനക്കേടും വിചാരിക്കാതെ കൂടുതൽ ലക്ഷ്യബോധത്തോടെ അടുത്ത റാഞ്ചലിന്‌ നിശ്ചയത്തോടെ പറന്നുനിൽക്കുന്ന കായൽ ആളകൾ, ചെറുജീവികളെ അരിച്ച്‌ കഴിക്കാൻ സ്പൂൺപോലെ കൊക്കുകളുള്ള സ്പൂൺ ബില്ലുകൾ, ക്രൗര്യതയിലും സുന്ദരനായ വെള്ളക്കറുപ്പൻ പരുന്ത്‌, തലയിൽ തൊപ്പിവെച്ച തവിടൻ ഷ്‌റൈക്ക്‌, മലയാളികൾ രാജഹംസമെന്ന രാജകീയ പേരിട്ട്‌ വിളിക്കുന്ന ഫ്ലെമിംഗോ, വലിയ മീനുകളെപ്പോലും അകത്താക്കാൻ വലിയ കൊക്കുള്ള പെലിക്കൺ എന്നിവ പാടത്തു കാണാം. പാടങ്ങളിലേറെയും കൃഷി ആരംഭിച്ചതോടെ അവസാന ‘കൊയ്‌ത്തി’നൊരുങ്ങുകയാണ്‌ പക്ഷിക്കൂട്ടങ്ങൾ. തൃശ്ശൂർ പുള്ള്‌ പാടത്തെ പക്ഷിക്കൂട്ട കാഴ്ചകളിലൂടെ...

bird

bird

bird

bird

bird

bird

 

bird

bird

Content Highlights: Thrissur, Birds, migrating birds