ഹിരാകാശത്തേക്ക് വരെ പറക്കാന്‍ ബുദ്ധിവൈഭവമുള്ള മനുഷ്യരെന്ന ജീവി വര്‍ഗ്ഗം പ്രകൃതിയിലെ അത്ഭുതം തന്നെയാണ്. എന്നാല്‍ അതിലുമേറെ അത്ഭുതങ്ങളും കൗതുകങ്ങളും ഒളിച്ചിരിക്കുന്ന ഇടമാണ് ജന്തുലോകം. അവയിലെ ചില കൗതുതജീവിതങ്ങളെ പരിചയപ്പെടാം.

kangarooഅഡാക്റ്റിലിഡിയം മൈറ്റ്(പേന്‍ വർഗ്ഗം)

ഗർഭത്തിലിരിക്കെ തന്നെ സഹോദരങ്ങളുമായി ഇണചേരുന്ന അപൂർവ്വ ജീവിവർഗ്ഗമാണ് അഡാക്റ്റിലിഡിയം മൈറ്റുകൾ. വയറിനുള്ളിൽതന്നെ മുട്ടയിട്ട് വിരിയിക്കുന്ന രീതിയാണ് അഡാക്റ്റിലിഡിയം മൈറ്റുകള്‍ക്കുള്ളത്. ഏതാണ്ട് ഒമ്പത് മുട്ടയോളം അമ്മയുടെ വയറിനുള്ളില്‍ കാണും. അമ്മയുടെ വയറിനുള്ളില്‍ വെച്ച് തന്നെ മുട്ടവിരിഞ്ഞുവരുന്നവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം പെണ്ണുങ്ങളായിരിക്കും. പിന്നീട് ഇവയെല്ലാം തന്നെ അമ്മയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മയുടെ വയറ്റിനുള്ളില്‍ വെച്ച് തന്നെ സഹോദരനുമായി ഇണചേര്‍ന്ന് ഇവ ഗര്‍ഭിണികളാവും. പിന്നീട് അമ്മയുടെ വയറ് തുരന്നു പുറത്തുവരികയും ചെയ്യും. എന്നാല്‍ ഗര്‍ഭം ധരിപ്പിച്ച സഹോദരനാവട്ടെ അമ്മയുടെ വയറ് തുരന്ന് പെണ്ണുങ്ങള്‍ പുറത്ത് വരുന്നതോടെ മരണം പ്രാപിക്കുകയും ചെയ്യുന്നു. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവരുന്നതേ ഗര്‍ഭിണികളായാണ് എന്നതാണ് അഡാക്റ്റിലിഡിയം മൈറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് പിന്നീട് പരമ്പര പോലെ തുടരുകയും ചെയ്യുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മൂന്ന് യോനിയുള്ള കംഗാരു

മക്കളെ വയറിലെ സഞ്ചിയിലിട്ടു കൊണ്ടു നടക്കുന്നതുകൊണ്ട് തന്നെ കംഗാരുക്കള്‍ നമുക്കെന്നും കൗതുകമുള്ള ജീവികളാണ്. എന്നാല്‍ മൂന്ന് യോനികളും രണ്ട് ഗര്‍ഭപാത്രവുമെന്ന അപൂര്‍വ്വത കംഗാരുക്കള്‍ക്കുണ്ടെന്ന് എത്രപേര്‍ക്കറിയാം. രണ്ട് യോനികളും ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിക്കാനാണ് ഉപകാരപ്പെടുന്നതെങ്കില്‍ ഒരു യോനി പ്രസവത്തിന് മാത്രമായുള്ളതാണ്. ഗര്‍ഭകാലമെന്നത് വെറും 33 ദിവസം മാത്രമാണ്. അതിനാല്‍ തന്നെ ജോയ് എന്ന് വിളിക്കപ്പെടുന്ന കംഗാരുക്കുഞ്ഞുങ്ങള്‍ തീരെ ചെറുതും പിങ്ക് നിറത്തിലുള്ളതുമായ രോമം തീരെയില്ലാത്ത കുഞ്ഞു രൂപങ്ങള്‍ മാത്രമാണ്. പിന്നീട് അമ്മയുടെ വയറിനു പുറത്തെ സഞ്ചിയിൽ കിടന്ന് ഭക്ഷണം കഴിച്ചാണ് ഇവ പൂര്‍ണ്ണരൂപം പ്രാപിക്കുന്നത്. ഏതാണ്ട് ആറ് മാസക്കാലത്തോളം അമ്മയുടെ വയറിലെ അറയിലാണ് ഇവയുടെ ജീവിതം. എന്നാല്‍ കംഗാരുക്കുഞ്ഞുങ്ങൾ സഞ്ചിയിലിരിക്കെ തന്നെ അമ്മകംഗാരു വീണ്ടും ഗര്‍ഭിണിയാവുകയാണെങ്കില്‍ ഇവയ്ക്ക് ഗര്‍ഭകാലം നീട്ടിവെക്കാനുമാവും.

sea horse
കടൽക്കുതിര |AP

ആണിന് ഗർഭം കൈമാറുന്ന കടല്‍ക്കുതിര

തലച്ചോറില്ലാത്ത ജെല്ലിഫിഷ് പോലുള്ളവ കടലിലെ ചില അത്ഭുതങ്ങളാണെങ്കിലും അത്ഭുതങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ജീവിവര്‍ഗ്ഗമാണ് കടല്‍ക്കുതിരകള്‍. മറ്റെല്ലാ ജീവിവര്‍ഗ്ഗങ്ങളിലും പെണ്ണുങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നതെങ്കില്‍ കടല്‍ക്കുതിരകളില്‍ ഗര്‍ഭധാരണത്തിനു ശേഷം പ്രസവിക്കാനുള്ള ഉത്തരവാദിത്വം ആണ്‍ കടല്‍ക്കുതിരയാണ് ഏറ്റെടുക്കാറുള്ളത്. ആണ്‍ കടല്‍ക്കുതിരയുടെ ഗര്‍ഭനാളത്തിലാണ് പെണ്‍ കടല്‍ക്കുതിര മുട്ടയിടുന്നത്. 2500 മുട്ടകള്‍ വരെ ആണ്‍കുതിരയുടെ ഉള്ളില്‍ പെണ്‍ കടല്‍ക്കുതിരകള്‍ ഇത്തരത്തില്‍ നിക്ഷേപിക്കും. കുഞ്ഞുങ്ങളെ കടലില്‍ സ്വതന്ത്രമാകുന്നത് വരെ ആണ്‍ക്കടല്‍ക്കുതിരകള്‍ വലുതായിക്കൊണ്ടിരിക്കും.

കടപ്പാട് : BBC

content highlights: strangest lives in nature, which are unknown to common people