ഞ്ഞിലാണെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂ പൊലൊരു പക്ഷി. അതാണ് മഞ്ഞുപ്രാവ് (Snow Pigeon). അത്യപൂര്‍വമായിട്ടുമാത്രമേ പക്ഷിയെ കാണാന്‍ കഴിയൂ. മഞ്ഞണിഞ്ഞ മലനിരകള്‍ പിന്നിട്ട് ഒരു പക്ഷെ 3000 അടി ഉയരത്തില്‍ പക്ഷിയെ കണ്ടേക്കാം. തീര്‍ച്ചയില്ല. ചിലപ്പോള്‍ നിരാശനായി തിരിച്ചുപോരേണ്ടി വരും.

മിന്നുന്ന നീലനിറമുള്ള ഹിമാലയന്‍ മൊണാല്‍ പക്ഷിയെ തേടിയായിരുന്നു കൊച്ചി സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫര്‍ റാന്റല്‍ പെരേര ഭൂട്ടാനിലെ മലനിരകള്‍ കയറിയിറങ്ങിയത്. പക്ഷെ അപ്രതീക്ഷിതമായി ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് മഞ്ഞുപ്രാവിനെ ആയിരുന്നു.

മഞ്ഞിലാണെങ്കില്‍ പക്ഷിയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. ചിലപ്പോള്‍ പുല്‍മേടുകളില്‍ പക്ഷി വന്നിരിക്കും. അപ്പോള്‍ തിരിച്ചറിയാന്‍ എളുപ്പത്തില്‍ കഴിഞ്ഞേക്കും.

കഠിനമായ മല കയറ്റമായിരുന്നു ഭൂട്ടാനില്‍. അതിനിടയില്‍ മഞ്ഞുപക്ഷിയെ കണ്ടപ്പോള്‍ ഏറെ ആശ്വാസം. തണുത്ത കാറ്റ് വീശുമ്പോഴും മനസ്സില്‍ കുളിര് കോരിയ അനുഭവമായിരുന്നുവെന്ന് റെന്റല്‍ പെരേര പറഞ്ഞു.

ഇന്ത്യയിലും ചൈനയിലും ഭൂട്ടാനിലും മ്യാന്‍മറിലും ഈ പക്ഷിയുണ്ട്.

Content Highlights: Snow pigeon- An enthralling Bird