പേടിപ്പിക്കും പിന്നെ അത്ഭുതപ്പെടുത്തും, ഈ വൂള്‍ഫ്‌ ഈലുകള്‍

വൂള്‍ഫ് ഈലുകളുടെ അത്ഭുത കഥ പറയുന്ന, നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ ഡോക്യുമെന്ററിയാണ് 'സീക്രട്ട് ലൈഫ് ഓഫ് പ്രിഡേറ്റേഴ്‌സ്'. കടലിന്റെ ആഴങ്ങളിലെ രഹസ്യങ്ങള്‍ തേടുന്ന ഈ ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ നാഷണല്‍ ജ്യോഗ്രഫിക് പുറത്തുവിട്ടു. 

ആദ്യം പേടിപ്പിക്കുമെങ്കിലും അടുത്തറിഞ്ഞാല്‍ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുള്ളവയാണ് ഈ മത്സ്യങ്ങള്‍. അസാധാരണ വലിപ്പമുള്ള വായയാണ് വൂള്‍ഫ് ഈലുകളുടെ ഏറ്റവും വലിയ സവിശേഷത. പുറം നിറയെ മുള്ളുകളുള്ള കടല്‍ച്ചൊറിയും കട്ടിയേറിയ തോടുള്ള ഞണ്ടുകളുമെല്ലാമാണ് ഇവയുടെ ഭക്ഷണം. അതിനു തക്കവിധത്തിലുള്ള ഭീമാകാരമായ വായയാണ് ഇവയ്ക്കുള്ളത്. ഇവയുടെ ശരീരത്തിന്റെ പ്രധാന ഭാഗംതന്നെ എന്തിനെയും ഭക്ഷിക്കാനുതകുന്ന ആ വായതന്നെയാണ്. വായില്‍ പല്ലുകളുണ്ടെങ്കിലും കാഴ്ചയില്‍ ദുര്‍ബലമെന്നു തോന്നിക്കുന്ന ചെറിയ പല്ലുകളാണ്. ഏഴടിയോളം നീളമുണ്ടാവും വൂള്‍ഫ് ഈലുകള്‍ക്ക്.

ആണ്‍, പെണ്‍ വൂള്‍ഫ് ഈലുകള്‍ ജീവിതകാലത്ത് ഒരേയൊരു പങ്കാളിയെ മാത്രമേ സ്വീകരിക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ഥിരമായി ഒരേ സ്ഥലത്തുതന്നെയാണ് ഇവ ജീവിക്കുകയെന്നും അവര്‍ പറയുന്നു. പെണ്‍ വോള്‍ഫ് ഈലുകള്‍ പതിനായിരം മുട്ടകള്‍ വരെ ഇടും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളായ വൂള്‍ഫ് ഈലുകളിലെ ആണും പെണ്ണും ചേര്‍ന്നാണ് ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented