റ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്ന പക്ഷികളെയാണ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ഡോ. നിജില്‍ ഹാറൂണിന് പകര്‍ത്താനായത്. ദക്ഷിണ അമേരിക്കയിലെ മെക്‌സിക്കോയിലും പെറുവിലും ക്യൂബയിലും മറ്റുമുള്ള റെഡ് ലെഗ്ഗ്ഡ് ഫാന്‍സി ക്രീപ്പര്‍ (Red legged fancy creeper) അതിലൊന്നാണ്. ഇതൊരു പാട്ടുപക്ഷിയാണ്. കേട്ടു പരിചയമുള്ള ഗൈഡുകള്‍ക്ക് പക്ഷിയെ തിരിച്ചറിയാന്‍ കഴിയും.

snowy bellied
Snowy bellied hummingbird

 

ഹമ്മിങ് ബേഡ് (Humming bird) എന്ന വിഭാഗത്തില്‍പ്പെട്ട പക്ഷികളില്‍ സ്നോയി ബല്ലീഡ് ഹമ്മിങ് ബേഡ് (Snowy bellied hummingbird) എന്ന ഇനം പക്ഷി വനത്തിന്റെ നിഗൂഢതകളിലാണ് വസിക്കുക. ഈ വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ മുന്നൂറോളം ഇനങ്ങള്‍ ഉണ്ട്. ദക്ഷിണ അമേരിക്കയിലാണ് ഇവ കൂടുതലുള്ളത്. പിന്നിലേക്കും പറക്കാന്‍ കഴിയുന്ന പക്ഷികളാണിവ.

quetzel
Quetzal

 

ക്വറ്റ്സല്‍ (Quetzal) ഇനത്തില്‍പ്പെട്ട പക്ഷിയെ കണ്ടെത്തുക ശ്രമകരമാണ്. കോസ്റ്റാറിക്കയില്‍ നിന്നാണ് ഈ പക്ഷിയെ കാമറയില്‍ പകര്‍ത്തിയത്. ഗ്വാട്ടിമാലയിലെ ദേശീയ പക്ഷിയാണിത്. ആകര്‍ഷകമായ പച്ചനിറം. മെക്‌സിക്കോ ഉള്‍പ്പെടെയുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ പക്ഷിയുണ്ട്.

long eared owl
Long eared owl

 

കാനഡയിലെ വാന്‍കൂവറില്‍ നിന്നാണ് ലോങ് ഇയേഡ് ഔള്‍ (Long eared owl) എന്ന പക്ഷിയെ കിട്ടിയത്. പ്രജനന കാലത്ത് മാത്രം ഇവ ശബ്ദമുണ്ടാക്കുന്നു. അല്ലാത്തപ്പോള്‍ നിശബ്ദ ജീവികളാണ്.

collared arecan
Collered Arecan

 

വേഴാമ്പലിന്റേതിന് സമാനമായ കൊക്കുള്ള കൊല്ലേഡ് അരീക്കന്‍ (Collered Arecan) എന്ന പക്ഷിയെ കോസ്റ്റാറിക്കയില്‍ നിന്നാണ് കാമറയില്‍ പകര്‍ത്തിയത്. മഴക്കാടുകളാണ് പക്ഷിക്ക് പ്രിയം. അമേരിക്കയിലെ ഓഹിയോയില്‍ വെച്ച് മേയ് വാര്‍ബ്ലര്‍ (May Warbler) പക്ഷിയെ കാണാന്‍ കഴിഞ്ഞു. ചിലപ്പന്‍ പക്ഷിയാണ് മേയ് വാര്‍ബ്ലര്‍.

may warble
May Warbler

 

Content Highlights: rare birds, World of birds, Bird watching