പ്രതീക്ഷിതമായി ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ക്യാമറയില്‍ പതിഞ്ഞത് ഒരു അത്യപൂര്‍വ രംഗമാണ്. സുന്ദരീസുന്ദരന്‍മാരായ പൂന്തത്തകളുടെ (Plum headed Parakeet) ഇണചേരല്‍ രംഗമായിരുന്നു അത്.

പശ്ചിമഘട്ടത്തിലെ കാടുകളില്‍നിന്നൊന്നുമല്ല ഈ ദൃശ്യം പകര്‍ത്തിയത്. മറിച്ച് രാജസ്ഥാനിലെ രണ്‍തംദോര്‍ കടുവാസങ്കേതത്തിലെ വനംവകുപ്പ് റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നാണ് കോട്ടയം ഡി.എഫ്.ഒ. പി. സുഹൈബിന് ഈ ചിത്രം കിട്ടിയത്.

ഒരു ദിവസം രാവിലെ സുഹൈബ് നടക്കാനിറങ്ങിയപ്പോഴാണ് ഈ മനോഹര ദൃശ്യം കണ്ണില്‍പ്പെട്ടത്. ഏതാണ്ട് പത്ത് മിനിറ്റോളം നീണ്ടുനിന്ന ഇണചേരല്‍ തൊട്ടടുത്ത് നിന്ന് തന്നെ വീക്ഷിക്കാന്‍ കഴിഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയായ സുഹൈബിന് തികഞ്ഞ സന്തോഷം.

കടുവാ സങ്കേതത്തില്‍ നിന്ന് നിരവധി കടുവകളെയും അടുത്ത് നിന്നു കാണാന്‍ സുഹൈബിന് കഴിഞ്ഞിട്ടുണ്ട്‌. സങ്കേതത്തില്‍ എത്തുന്നവരുമായി ആത്മബന്ധം സ്ഥാപിച്ചു കഴിഞ്ഞ ജീവികളാണ് കടുവകളെന്ന് അദ്ദേഹം പറയുന്നു.

ലോകത്തിലെ തന്നെ പ്രശസ്തമായ വന്യമൃഗസങ്കേതമാണ് രണ്‍തംഗോര്‍. മലയാളികള്‍ക്ക് അഭിമാനിക്കാം. അവിടെ ഡെപ്യൂട്ടി ഫീല്‍ഡയറക്ടര്‍ കോതമംഗലം സ്വദേശി ബിജോ ജോയി ഐഎഫ്എസ് ആണ്. അദ്ദേഹം നേരത്തെ ഭരത്പൂര്‍ ഡിഎഫ്ഒ ആയിരുന്നു.

plum headed parakeet

plum headed parakeet

plum headed parakeet

plum headed parakeet