പലരും തേടിയലഞ്ഞിട്ടും ആഫ്രിക്കന്‍ കാട്ടുപൂച്ചയെ ക്യാമറയില്‍ കിട്ടിയത് മലയാളിക്കാണ്. കെനിയയിലെ മസായിമാര വന്യമൃഗ സങ്കേതത്തിലാണ് കഴിഞ്ഞ ദിവസം ഇതു സംഭവിച്ചത്. വന്യജീവി ഫോട്ടോഗ്രഫറായ ദിലീപ് അന്തിക്കാട് ഒരു സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു.
വളരെക്കാലമായി പുറത്തുവരാത്ത ആഫ്രിക്കന്‍ ജംഗിള്‍ കാറ്റ് അപ്പോഴാണ് മിന്നല്‍ പോലെ മുന്നിലൂടെ ഓടിപ്പോയത്. അതിനെ വീണ്ടും കാണാന്‍ ഗാര്‍ഡുമാര്‍ തീരുമാനിച്ചു. സമര്‍ത്ഥനായ ഡ്രൈവര്‍ അതിനു വഴിയൊരുക്കി.
ഒടുവില്‍ കാട്ടുപൂച്ചയെ കണ്ടെത്തി. ദിലീപ് അതിനെ ക്യാമറയില്‍ പകര്‍ത്തി. തിളങ്ങുന്ന കണ്ണുകളുള്ള മിന്നുന്ന ചാരനിറമാണ് പൂച്ചയ്ക്ക്.
Content Highlights: Photo of African Jungle Cat