റ്റവും വലിയ പക്ഷികളിൽ ഒന്നാണ് പെലിക്കൻ. പക്ഷികളിൽ ഏറ്റുവും നീളംകൂടുതലുള്ള കൊക്കാണ് ഇവയുടേത്. ഇവയുടെ കൊക്കിനു ഏകദേശം 18 ഇഞ്ച് നീളംവരെ വരുമത്രെ. ഇവയുടെ ചിറകിന് ആറരയടിയിലധികം നീളമുണ്ടാകും. ഡാൽമേഷ്യൻ പെലിക്കനുകളുടെ ചിറകിനു ഏകദേശം 12 അടി നീളം വരും. ഒമ്പതുമുതൽ 15 കിലോഗ്രാം വരെ ഭാരം വരുന്ന ഏറ്റവും ഭാരംകൂടിയ ഇനമാണ് ഗ്രേറ്റ് വൈറ്റ് പെലിക്കൻ.

ആയുസ്സ്- കാട്ടിലെ ഇവയുടെ ശരാശരി ആയുസ്സ് 10 മുതൽ 30 വർഷംവരെയാണ്.

ശരീരം- കൊക്കിനു താഴെ 11 ലിറ്റർ വെള്ളം പിടിക്കാൻ കഴിയുന്ന ഒരു സഞ്ചിയുണ്ട്. ഈ സഞ്ചി പ്രധാനമായും ഒരു വലപോലെ തീറ്റ ശേഖരിക്കാൻ ഉപയോഗിക്കുന്നു. പെലിക്കനുകൾ ഇത് ഒരു തണുപ്പിക്കൽ ഉപകരണം ആയും ഉപയോഗിക്കുന്നു. ചൂടുദിവസങ്ങളിൽ, പെലിക്കൻ അതിന്റെ സഞ്ചി വിശറിപോലെ ചലിപ്പിച്ചു ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നു.

pelicanപറക്കൽ- ഇവർ മികച്ച പറക്കൽ വിദഗ്ധരാണ്. ഇവയ്ക്കു  കൂറ്റൻ ചിറകുകളാൽ പരുന്തുകളെപ്പോലെ  ഉയരത്തിൽ പറക്കാൻ കഴിയും. ചൂട് കാറ്റുള്ളപ്പോൾ ഇവയ്ക്കു 10,000 അടി ഉയരത്തിലേക്കുവരെ പറക്കാൻ കഴിയും.

വളരെ ഉയരത്തിൽ പറക്കുമ്പോൾത്തന്നെ വെള്ളത്തിലുള്ള ഇരയെ കണ്ടെത്താൻ കഴിയും. ഇരയെ കണ്ടാൽ അതിവേഗത്തിൽ വലിയ കൃത്യതയോടെ വെള്ളത്തിലേക്കു പറന്നു തന്റെ ഇരയെ കൊത്തിയെടുക്കുന്നു. താറാവിന്റെ പാദങ്ങൾ പോലെയുള്ള ഇവയുടെ കാലുകൾ നീന്തലിനെ നന്നേ സഹായിക്കുന്നു.

ഭക്ഷണം- പെലിക്കൻ പ്രധാനമായും മത്സ്യംകഴിക്കുന്നു. ഇതുകൂടാതെ ആമകൾ, തവളകൾ, ഞെണ്ടുകൾ എന്നിവയും കഴിക്കുന്നു.
പെലിക്കൻ മത്സ്യത്തോടൊപ്പം വലിയ അളവിൽ വെള്ളവും കോക്കിൽ എടുക്കുന്നു. മത്സ്യം വിഴുങ്ങുന്നതിനുമുമ്പ്, അധിക വെള്ളം നീക്കം ചെയ്യുന്നതിനായി പെലിക്കൻ തന്റെ തല മുന്നോട്ട് നീട്ടുന്നു. ഇവ പ്രതിദിനം രണ്ടുകിലോ മത്സ്യംവരെ അകത്താക്കുന്നു.

താമസം- സാധാരണയായി വെള്ളത്തിനടുത്തുള്ള മരങ്ങളിൽ ഇവ കൂടുകൾ നിർമിക്കുന്നു. തൂവലുകൾ, ഇലകൾ, വിറകുകൾ എന്നിവ ഉപയോഗിച്ചാണ് കൂടുകൾ നിർമിക്കുന്നത്. നിർമാണച്ചുമതല ആൺ പെൺ പെലിക്കനുകൾ തുല്യമായി എടുക്കുന്നു. 

പെൺ പെലിക്കൻ ഒന്നുമുതൽ മൂന്നുവരെ മുട്ടയിടുന്നു, അവയുടെ അടയിരിക്കൽ കാലാവധി 28 മുതൽ 36 ദിവസംവരെ യാണ്.