
കബനി കാടുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒറ്റയാന്റെ പോര്‍വിളിയാണ് ഇപ്പോള്‍. അതേസമയം, ശാന്തനായ കടുവയെയും കാണാനാവും. ആരെയും ശല്യപ്പെടുത്താത്ത മാന്യനായ കടുവ. പ്രമുഖ വന്യജീവ് ഫോട്ടോഗ്രാഫറായ ജോണ്‍ അന്തോണി ഈയിടെ കബനി വന്യമൃഗ സങ്കേതത്തില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിവ.

ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച്ച സങ്കേതത്തിലെങ്ങും കാണാം. ഒറ്റയാന്മാര് രണ്ടോ മൂന്നോ ഉണ്ടാകും. ടൂറിസ്റ്റുകളെ കാണുമ്പോള്‍ ഒറ്റയാന് പോര്‍വിളിയാണ് താല്‍പ്പര്യമെന്ന് ജോണ്‍ അന്തോണി പറഞ്ഞു. പലപ്പോഴും ആക്രമിക്കാന്‍ വരുന്ന പോലെ കുതിച്ചു വരും. പക്ഷെ, ആക്രമിക്കാതെ പിന്തിരിഞ്ഞു പോവും. കാടനുഭവം ഇല്ലാത്തരെ ഭയചകിതരാക്കാന്‍ ഇതുമതി.

കടുവകളെ പല തവണ കണ്ടു. അതീവശാന്തമായ മുഖഭാവവുമായിരുന്നുവെന്ന് ജോണ്‍ അന്തോണി പറഞ്ഞു. ക്യാമറയുമായി ജീപ്പില്‍ നില്‍ക്കുന്നവരെ കടുവ വീക്ഷിക്കും. പക്ഷെ, ഭാവഭേദം ഉണ്ടാവില്ല. ശാന്തമായ സമീപനം. അതിനാല്‍ ഫോട്ടോ എടുക്കാന്‍ വേണ്ടത്ര സൗകര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുരങ്ങന്മാരും ഇവിടെ കുറവല്ല. പക്ഷെ, പുള്ളിപ്പുലിയെയോ കരിമ്പുലിയെയോ കാണാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Mock charge of elephant, Cool tiger; Snaps from Kabani forest