ത്യപൂര്‍വ്വമായി മാത്രം കാണുന്ന ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത് യുവ വന്യജീവി ഫോട്ടോഗ്രാഫറായ ശ്രീജിത്ത് ആര്‍. പിള്ളയാണ്. കൊല്ലം ജില്ലയിലെ ചെന്തുരുണി വനത്തില്‍നിന്നുള്ള ദൃശ്യങ്ങളാണിത്. മുഖാമുഖം വേഴാമ്പലുകള്‍ ചിറകടിച്ചു നില്‍ക്കുമ്പോള്‍ സര്‍ക്കസിലെ ട്രപ്പീസ് അഭ്യാസികള്‍ കൈ കോര്‍ക്കാന്‍ വരുന്ന പ്രതീതിയാണ്. 

hornbill
മലമുഴക്കി വേഴാമ്പലുകള്‍ | ഫോട്ടോ: ശ്രീജിത്ത് ആര്‍. പിള്ള

അല്‍പ്പനേരത്തെ പ്രകടനത്തിനു ശേഷം അവ അകന്നു പോവും. ഈ രംഗം പ്രതീക്ഷിച്ചാണ് ശ്രീജിത്ത് പിള്ള വനത്തില്‍ ക്യാമറയുമായി കാത്തിരുന്നത്. അങ്ങനെയൊരു അപൂര്‍വ്വനിമിഷത്തിനു സാക്ഷിയാവാനും ആ മനോഹരനിമിഷങ്ങള്‍ ക്ലിക്ക് ചെയ്യാനും അദ്ദേഹത്തിനായി.

കൊട്ടാരക്കരയില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച വന്യജീവി ഫോട്ടോഗ്രാഫറാണ്. പക്ഷികളെ തേടിയാണ് വനയാത്ര.

hornbill
മലമുഴക്കി വേഴാമ്പലുകള്‍ | ഫോട്ടോ: ശ്രീജിത്ത് ആര്‍. പിള്ള

Content Highlights: Hornbills face to face