മിന്നുന്ന നീലനിറമുള്ള മൊണാൽ ഹിമാലയത്തിലെ സുന്ദര പക്ഷികളിൽ ഒന്നാണ്. ഉത്തരാഖണ്ഡിലെ സംസ്ഥാന പക്ഷിയെ കാണാൻ മലനിരകളിലെ ഉയരങ്ങളോ അത്യുന്നതങ്ങളോ പിന്നിടണം. 14,000 അടിവരെ ഉയരത്തിലാണ് പക്ഷിയെ കാണുക.

കൊച്ചിയിൽനിന്നുള്ള പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ ഷെഫീഖ് ബഷീർ അഹമ്മദിനാണ് പക്ഷിയെ മലനിരകളിൽ നിന്ന് കിട്ടിയത്. മഞ്ഞുമൂടിക്കിടന്ന ഉത്തരാഖണ്ഡിൽ തുംഗനാഥിന് സമീപം നടക്കുമ്പോഴാണ് പക്ഷി മിന്നൽ പോലെ എത്തിയത്.

Himalayan Monal
ഹിമാലയൻ മൊണാൽ | ഫോട്ടോ: ഷെഫീഖ് ബഷീർ രംഗത്ത്

ചിലപ്പോൾ പക്ഷിയെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കണം. ചെറിയ അനക്കം കേട്ടാൽ മതി പക്ഷി പറന്നുപോകും. പിന്നീട് മണിക്കൂറുകൾ കാത്തിരുന്നാലും കണ്ടെന്ന് വരില്ല. ആൺപക്ഷിക്കാണ് കാഴ്ചയിൽ ഭംഗി. നീലനിറം മിന്നും. പച്ചയുടെയും ചുവപ്പിന്റെയും ഇളംനിറം അങ്ങിങ്ങായി കാണാം. തൂവലുകൾ കൂടുതലുള്ള ഫീസന്റ് വർഗത്തിൽപ്പെട്ടതാണ് ഹിമാലയൻ മൊണാൽ. 

സെപ്റ്റംബർ ലക്കം യാത്ര മാസികയിൽ ഷെഫീഖിന്റെ ഇരവികുളം (മൂന്നാർ) പുൽമേടുകളുടെ ആകർഷകമായ ചിത്രങ്ങൾ ഉണ്ട്.

Content Highlights: Himalayan Monal- rare bird of himalaya