രുഭൂമി ഇഷ്ടപ്പെടുന്ന രണ്ട് പക്ഷികള്‍- ഗ്രേറ്റര്‍ സ്‌പോട്ടെഡ് ഈഗിള്‍ (greater spotted eagle, ലിറ്റില്‍ ഔള്‍ (little owl). 

നമ്മുടെ നാട്ടിലെ സാധാരണ കഴുകനേക്കാള്‍ ചിറകിന് വീതി വളരെ കൂടിയ ഗ്രേറ്റര്‍ സ്പോട്ടെഡ് ഈഗിളിനെ ഇന്ത്യയിലും യൂറോപ്പിലും ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാണാം. ദേശാടനത്തിനിടയില്‍ അവ ദുബായ് മരുഭൂമികളില്‍ എത്തുന്നു. അവിടെ നിന്നും കിട്ടിയതാണ് ഈ ചിത്രം. 

greater spotted eagle
Greater spotted eagle

ചിറകിന്റെ വലുപ്പമാണ് ഈ കഴുകനെ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. പലപ്പോഴും ദുബായ് മരുഭൂമികളില്‍ ഒന്നുരണ്ട് മാസക്കാലം ഈ പക്ഷിയെ കാണാം. അതിന്റെ സ്വഭാവ വിശേഷങ്ങള്‍ ഇപ്പോഴും പഠനവിധേയമാണ്.

ലിറ്റില്‍ ഔള്‍ ദുബായ് മരുഭൂമി വാസസ്ഥലമാക്കിയ പക്ഷിയാണ്. അതിന്റെ ചിറകുകളും നിരീക്ഷകരെ ആകര്‍ഷിക്കുന്നു. സ്‌പോട്ടഡ് ഈഗിള്‍ റാസല്‍ഖൈമ വന്യജീവി സങ്കേതത്തില്‍ കാണുക പതിവാണ്. 

content highlights: greater spotted eagle and little owl