sack winged batവവ്വാലുകളിലെ പ്രത്യേക വര്‍ഗ്ഗത്തില്‍പ്പെട്ട ഗ്രേറ്റ് സാക്ക് വിങ്ഡ് ബാറ്റിന്റെ ശബ്ദത്തിന് മനുഷ്യക്കുഞ്ഞുങ്ങളുടെ ശബ്ദവുമായി സാമ്യമെന്ന് പഠനം. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സാമ്യത കണ്ടെത്തിയത്. മധ്യഅമേരിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന ചെറുവര്‍ഗ്ഗത്തില്‍പ്പെട്ട വവ്വാലുകളാണ് ഗ്രേറ്റ് സാക്ക് വിങ്ഡ് ബാറ്റുകള്‍.

വാക്കുകള്‍ ഉച്ചരിച്ച് തുടങ്ങും മുന്നേ കുഞ്ഞുങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്ക്(ബാബ്‌ളിങ്) ഗ്രേറ്റ് സാക്ക് വിങ്ഡ് ബാറ്റുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദവുമായി സാമ്യമുണ്ട്. കൂടുതല്‍ സങ്കീര്‍ണ്ണമായ ഭാഷ, പാട്ട്, പോലുള്ള ശബ്ദവിന്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് മനുഷ്യരും വവ്വാലുകളും അതിനുള്ള മുന്നൊരുക്കമായാണ് ബാബ്‌ളിങ്ങിനെ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു.

മനുഷ്യരിലെ ഭാഷാ വികാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട പടിയാണ് ബാബ്‌ളിങ് സ്റ്റേജ്. മുതിര്‍ന്നവരുടെ ശബ്ദം കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഘട്ടമാണിത്. എന്നാല്‍ ഇത്തരത്തില്‍ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യര്‍ മാത്രമല്ലെന്നും സാക്ക് വിങ്ഡ് വവ്വാല്‍ കുഞ്ഞുങ്ങള്‍ ബാബ്‌ളിങ് സ്‌റ്റേജിലൂടെ കടന്നു പോകുന്നുണ്ട് എന്നുമാണ് പഠനം പറയുന്നത്.

content highlights: bat resembles human infant babbling, says study