കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നാം ഈ വര്‍ഷത്തെ പ്രകൃതി സംരക്ഷണ ദിനം ആചരി ക്കുന്നത്. പ്രകൃതി സ്‌നേഹികള്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ വീശുന്നതാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന് സംരക്ഷണം നല്‍കുന്നതിനുള്ള സുപ്രീം കോടതിയുടെ വിധി. പരിസ്ഥിതി പ്രവര്‍ത്തകനും റിട്ട. ഐ.എ.എസ്. ഓഫീസറുമായ രഞ്ജിത്ത് സിങ് ഛാല സമര്‍പ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന പക്ഷികളെ സംരക്ഷിക്കാനായി ഇന്റര്‍നാഷ ണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസിലെ (ഐ.യു.സി.എന്‍.) ബസ്റ്റാര്‍ഡ് സ്‌പെഷ്യലിസ്റ്റായ ദേവേഷ് ഗാഡ്വി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മീഷന്‍ രൂപവത്കരിച്ച് ഇവയ്ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിർദേശിച്ചു.

ലോകത്തുതന്നെ പറക്കാന്‍ കഴിയുന്നവയില്‍ വച്ച് ഏറ്റവും ഭാരം കൂടിയ പക്ഷികളിലൊന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. കണക്കുകള്‍ പ്രകാരം ഏതാണ്ട് ഒരു മീറ്റര്‍ ഉയരവും പതിനഞ്ച് കിലോയോളം തൂക്കവും വരാവുന്ന ഇവ ഒറ്റിടിടെ (Otididae) എന്ന ഫാമിലി യില്‍ പെട്ടവയാണ്. ആര്‍ടിയോട്ടീസ് നിഗ്രൈസെപ്‌സ് (Ardeotis nigriceps) എന്നാണ് ഇവയുടെ ശാസ്ത്രനാമം.

ഒരു കാലത്ത് ഇന്‍ഡ്യയില്‍ സുലഭമായി കണ്ടിരുന്ന ഇവ, ഇന്ന് ഗുജറാത്ത്, രാജ സ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാമമാത്രമാണ് കാണുന്നത്. മധ്യ പ്രദേശിലെ ഗാട്ടിഗാവോണ്‍, കാരിയ എന്നീ വനൃജീവി സങ്കേതങ്ങളും, മഹാരാഷ്ട്ര യിലെ ചന്ദ്രപൂര്‍ ജില്ലയിലെ വറോറ ഭ്രദാപതി താലൂക്കുകളും ഇവയുടെ താവളമായി കാണുന്നു.

ഭാരതത്തില്‍ ഇന്ന് കാണുന്ന നാലുതരം ബസ്റ്റാഡ് സ്പീഷ്യസില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. ബംഗാള്‍ ഫ്ളോറിക്കന്‍, ലെസ്സര്‍ ഫ്‌ളോറിക്കന്‍, മക് ക്യൂന്‍ ബസ്റ്റാര്‍ഡ് എന്നിവയാണ് മറ്റ് മൂന്ന് വര്‍ഗ്ഗങ്ങള്‍. തലയില്‍ കറുത്ത തൊപ്പി പോലെയുള്ള ഇവയുടെ ശരീരത്തിന് ഇളം തവിട്ടു ചേര്‍ന്ന ചാര നിറമാണ്. ചിറകുക ളില്‍ കറുപ്പും, ചാരനിറത്തിലുമുള്ള പാടുകളും കാണപ്പെടുന്നു. ഇടിനാദം പോലെ യുള്ള ശബ്ദമാണ് ഇവയ്ക്കുള്ളത്. ഇക്കാരണത്താല്‍ ''ഹും'' എന്ന് മറാത്തക്കാര്‍ ഇവയെ വിളിച്ചിരുന്നു.

ഇന്ത്യയുടെ ദേശീയ പക്ഷിയായി ഡോ. സലിം അലി നിര്‍ദ്ദേശിച്ചത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെയായിരുന്നു എന്നത് തന്നെ ഇവയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. എന്നാല്‍ പേരിന്റെ വൈചിത്ര്യം കാരണം തിരസ്‌ക രിക്കപ്പെടുകയായിരുന്നു.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ പ്രജനനകാലമുള്ള ഇവയുടെ ജീവപരിസരങ്ങള്‍, വാര്‍ഷിക വര്‍ഷ താപം കുറവും നീര്‍വീഴ്ച കൂടുതലുമുള്ള കുറ്റിക്കാടുകള്‍ ഇടകലര്‍ന്ന പുല്‍മേടുകളാണ്. രാജ്യസഭയില്‍ കേന്ദ്ര സർക്കാർ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഗുജറാത്തിലെ കച്ച് വന്യജീവി ക്രേനദ്രത്തില്‍ ഇവ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്നത് പ്രകൃതി സ്‌നേഹികള്‍ ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. ഇന്ന് ഇന്‍ന്ത്യയില്‍ ഇവ ഏറ്റവുമധികം കാണപ്പെടുന്നത് രാജസ്ഥാനിലാണ്.

ഇവയുടെ ആവാസസ്ഥലങ്ങളായ കുറ്റിക്കാടുകള്‍ കൃഷിയിടങ്ങളായും മറ്റ് ജനവാസ കേന്ദ്രങ്ങളായും രൂപാന്തരപ്പെട്ടതാണ് വംശനാശത്തിന്റെ പ്രധാനകാരണം. രാജസ്ഥാനില്‍ വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ട യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങള്‍ മണ്ണിലെ ജലാംശം മുഴുവന്‍ വലിച്ചൂറ്റിയതുകൊണ്ട് പുല്‍മേടുകള്‍ നശിക്കപ്പെട്ടു.
പുനരുപയോഗ ഈര്‍ജ്ജത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ ''പൊഖ്ചാന്റെ'' അടുത്തുള്ള മണലാരണ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനേകം കാറ്റാടിയ ന്ത്രങ്ങളുടെ വൈദ്യുതി കമ്പികളില്‍ തട്ടി വര്‍ഷം തോറും നിരവധി പക്ഷികളാണ് കൊല്ല പ്പെടുന്നത്.

വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലെ കണക്കുകള്‍ പ്രകാരം വര്‍ഷം തോറും ബസ്റ്റാര്‍ഡ് പക്ഷികളില്‍ പതിനഞ്ച് ശതമാനത്തോളം ഇക്കാരണത്താല്‍ ഇല്ലാതാകുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോ FMA (ഐ.യു.സി.എന്‍.) റെഡ് ലിസ്റ്റിലെ വംശനാശഭീഷണി നേരിടുന്ന വിഭാഗ ത്തില്‍പ്പെടുന്ന (ക്രിട്ടിക്കലി എന്‍ഡെയ്‌ഞ്ചേര്‍ഡു) ഈ പക്ഷികളെ യഥാവിധി സംര ക്ഷിക്കാത്തപക്ഷം ഇവയുടെ വംശം തന്നെ സമീപഭാവിയില്‍ ഭൂമിയില്‍ നിന്നും അപ്ര ത്യക്ഷമാകും.

ഇക്കഴിഞ്ഞ 2021 മാര്‍ച്ച് 21ല്‍ കേന്ദ്ര വൈദ്യുത മ്രന്രാലയം സമര്‍പ്പിച്ചിരിക്കുന്ന വിജ്ഞാപനത്തില്‍ ഇവയ്ക്ക് ദൂരക്കാഴ്ച പരിമിതമായതിനാല്‍ വൈദ്യുതി കമ്പികളു മായി കൂട്ടിമുട്ടാനുള്ള സാധ്യത ഏറെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ അവ സരത്തില്‍ 2021 ഏപ്രിലിലെ സുപ്രിംകോടതി വിധി പ്രകാരം ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളോട് പവര്‍ലൈന്‍സ് ഭൂഗര്‍ഭമായി സ്ഥാപിക്കണം എന്ന് നിഷ്‌കര്‍ഷിച്ചി രിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന ഈ വിധി ജൈവകേ LOO) കാഴ്ചപ്പാടിന് (ബയോസെന്‍ട്രിക് അഥവാ എക്‌സോസെന്‍ട്രിക് വ്യു) ഈന്നല്‍ നല്‍കുന്നതാണ്. മനുഷ്യകേന്ദ്രിത കാഴ്ചപ്പാടില്‍ ഭൂമിയില്‍ മനുഷ്യന് ശ്രേഷ്ഠത കല്‍പ്പി ക്കുമ്പോള്‍ ജൈവക്രേന്ദ്രിത കാഴ്ചപ്പാട് പ്രാധാന്യം നല്‍കുന്നത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള തുല്യ അവകാശമാണ്. ഇത്തരത്തില്‍ ജൈവകേന്ദ്രിത കാഴ്ച പ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി സംരക്ഷണത്തിനായി നിയമം കൊണ്ട് വന്ന ആദ്യത്തെ രാജ്യമാണ് ഇക്വാഡര്‍. സെപ്റ്റംബര്‍ 2008ല്‍ കൊണ്ട് വന്ന ഈ നിയമത്തിന്റെ ചുവടുപിടിച്ച് ബൊളീവിയ പോലുള്ള മറ്റുരാജ്യങ്ങളും പ്രകൃതിയിലെ ജീവജാലങ്ങളുടെ അവകാശങ്ങള്‍ക്കായി നിയമം രൂപീകരിച്ചിട്ടുണ്ട്.

മനുഷ്യന്‍ ഭൂമിയിലെ മറ്റനേകം ജീവ ജാലങ്ങളില്‍ കേവലം ഒന്നുമാതധ്രമാണെന്നും, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന പക്ഷി കള്‍ക്കും ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്നുമുള്ള ഈ വിധി, നമ്മുടെ ഭരണഘടന യുടെ ആര്‍ട്ടിക്കിള്‍ 21ന്‍റെ അന്തസത്ത ഉള്‍ക്കൊളളുന്നതാണ്. തീര്‍ച്ചയായും നമ്മുടെ നീതിന്യായ വ്യവസ്ഥതിക്ക് തിളക്കം നല്‍കുന്ന ഇത് പ്രകൃതി സംരക്ഷണദിനത്തില്‍ പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഒരു പോലെ ആശ്വാസവും പ്രത്യാശയും നല്‍കുന്നു.

(ലക്ഷ്മി എസ്. കുമാര്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബോട്ടണി കെ.എസ്.എം.ഡി.ബി. കോളേജ് ശാസ്താംകോട്ട)