മലമുഴക്കി വേഴാമ്പലുകള്‍ സൃഷ്ടിച്ച ഉത്സവപ്രതീതിയിലാണ് നെല്ലിയാമ്പതി. ഫോട്ടോഗ്രാഫര്‍മാര്‍ പല ദിവസങ്ങളിലും വനപ്രദേശത്തില്‍ തിങ്ങിനിറഞ്ഞു. കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് വേഴാമ്പലുകള്‍ എങ്ങും പറന്നു.

മലമുഴക്കി വേഴാമ്പലുകള്‍ക്കാണ് കാഴ്ചയില്‍ ഭംഗി. അകലെനിന്ന് പറന്നുവരുമ്പോള്‍ തന്നെ ചിറകടി ശബ്ദം കേള്‍ക്കാം. ഒരു ആവിയന്ത്രത്തിന്റെ ശബ്ദം. വലിയ ചിറകുകള്‍ വീശുമ്പോള്‍ ശബ്ദം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ആളുകള്‍ കൂട്ടമായി എത്തുമ്പോള്‍ വേഴാമ്പലുകള്‍ക്ക് അതൊരു ഉത്സവം തന്നെ. ഇത്ര ആകര്‍ഷകമായ ആകാശ കാഴ്ച ഇതുവരെ ഉണ്ടായിട്ടില്ല.

നെല്ലിയാമ്പതിയും വാല്‍പ്പാറയും പറമ്പിക്കുളവും പ്രധാന വേഴാമ്പല്‍ വാസസ്ഥലങ്ങളാണ്. ഇന്ന് പശ്ചിമഘട്ടത്തില്‍ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
1930ല്‍ ഡോ. സാലിം അലി കേരളത്തിലെ പക്ഷി സര്‍വേയ്ക്ക് വന്നപ്പോള്‍ 60 വേഴാമ്പലുകളെ വരെ ഒന്നിച്ചുള്ള പറക്കലില്‍ എണ്ണിയിട്ടുണ്ട്. വന നശീകരണവും നിര്‍മാണ-വികസ പ്രവര്‍ത്തനങ്ങളുമാണ് അവയുടെ എണ്ണം ചുരുക്കിയത്.
content highlights: Great hornbill festival in nelliampathi