കീടനാശിനി തളിച്ച കൃഷിയിടങ്ങള്‍ മൂന്നാറിലെ പക്ഷികള്‍ക്കു വിനയാകുന്നു. പാറ്റ പിടിയന്‍ പക്ഷികളെ ഉദാഹരണമായി എടുക്കാം. ഫ്‌ളൈ കാച്ചര്‍(Flycatcher) എന്നറിയപ്പെടുന്ന ഈ പക്ഷികള്‍ പലതും മൂന്നാറില്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണെന്ന് പ്രകൃതിസ്‌നേഹിയും വന്യജീവി ഫോട്ടോഗ്രഫറുമായ പ്രസാദ് അമ്പാട്ട് പറഞ്ഞു.

Nilgiri Flycatcher
നീലഗിരി പാറ്റ പിടിയന്‍ | ഫോട്ടോ: പ്രസാദ് അമ്പാട്ട്

നീലഗിരി പാറ്റ പിടിയന്‍(Nilgiri Flycatcher) ചാരത്തലയന്‍ പാറ്റ പിടിയന്‍(Grey Headed Flycatcher) കരിംചെമ്പന്‍ പാറ്റ പിടിയന്‍(Black and Ornage  Flycatcher) എന്നീ ഇനങ്ങളില്‍പ്പെട്ട പക്ഷികളാണ് അപ്രത്യക്ഷമാവുന്നത്. കീടനാശിനി തളിക്കുന്നതു മൂലം ചെടികളിലെയും വൃക്ഷങ്ങളിലെയും പുഴുക്കള്‍ വിഷബാധയേറ്റ് ചത്തു വീഴുന്നു. ഈ പുഴുക്കളാണ് പക്ഷികളുടെ മുഖ്യ ആഹാരം.

Grey Headed Flycatcher
ചാരത്തലയന്‍ പാറ്റ പിടിയന്‍(ആണ്‍) | ഫോട്ടോ: പ്രസാദ് അമ്പാട്ട്

വിഷാംശമുള്ള പുഴുക്കളെ ഭക്ഷണമാക്കുന്നതിലൂടെ പക്ഷികള്‍ക്ക് ക്രമേണ രോഗം ബാധിക്കുന്നു. അവ ചത്തു വീഴുന്നതായി പ്രസാദ് അമ്പാട്ട് പറഞ്ഞു. 

Grey Headed Flycatcher female
ചാരത്തലയന്‍ പാറ്റ പിടിയന്‍(പെണ്‍) | ഫോട്ടോ: പ്രസാദ് അമ്പാട്ട്

കരിംചെമ്പന്‍ പാറ്റ പിടിയന്‍ പക്ഷി കാഴ്ച്ചയില്‍ സുന്ദരമാണ്. അതിനെയാണ് കീടനാശിനി കൂടുതലായി ബാധിച്ചത്. മൂന്നാറിലെ എല്ലാ ഇനങ്ങളിലുംപെട്ട പക്ഷികളെയും കീടനാശിനി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Content Highlights: Fertilizers killing birds of Munnar