അമ്മ നോക്കിനില്‍ക്കേ ആനക്കുട്ടി റോഡിലേക്ക് എടുത്തുചാടി. അവനെ പിന്തുടര്‍ന്ന് അമ്മയും റോഡിലിറങ്ങിയപ്പോള്‍ അല്‍പ്പനേരം ട്രാഫിക്ക് സ്തംഭിച്ചു.

മുതുമല- ബന്ദിപ്പൂര്‍ റോഡിലായിരുന്നു ഈ രംഗം. യുവ വന്യജീവി ഫോട്ടോഗ്രാഫറായ അഖില്‍രാജ് എം.എസ്. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. റോഡില്‍ നിരനിരയായി വാഹനങ്ങള്‍ ഉണ്ടായിരുന്നു. റോഡ് മുറിച്ച് കുട്ടിയാന അടുത്ത പ്രദേശത്തേക്ക് ഓടി. പിറകെ അമ്മയും ഓടി. അമ്മയോടൊപ്പം ഒരു ആനക്കൂട്ടവും ഉണ്ടായിരുന്നു.

അല്‍പ്പനേരം കഴിഞ്ഞ് ട്രാഫിക്ക് തടസ്സം നീങ്ങുകയും ചെയ്തു. അഖില്‍രാജിന് ആനചിത്രങ്ങള്‍ ആനക്കുളം മൂന്നാര്‍ ഭാഗങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട്. അതില്‍ ഒന്നാണ് ആനക്കുട്ടി അമ്മയുടെ പാല്‍ കുടിക്കുന്നത്. കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ട് ആനകള്‍ നീങ്ങുന്നതും ഇവയില്‍ ഉള്‍പ്പെടുന്നു.

 

elephant

elephant

 

elephant

elephant