General Sherman
ജനറൽ ഷർമൻ മരം |AP

സാക്രമെന്റോ: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ സംരക്ഷിക്കാന്‍ സുരക്ഷാ കവചമൊരുക്കി. നെവാദയിലുണ്ടായ കാട്ടുതീയില്‍നിന്ന് വൃക്ഷത്തെ സംരക്ഷിക്കാന്‍ അടിഭാഗം തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ പൊതിഞ്ഞു. കാലിഫോര്‍ണിയയിലെ വനമ്യൂസിയമായ സെക്വോയ നാഷണല്‍ പാര്‍ക്കിലാണ് ജനറല്‍ ഷെര്‍മനുള്ളത്. ഷെര്‍മനെ കൂടാതെ മറ്റ് മരങ്ങള്‍ക്കും അധികൃതര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏകദേശം 2000 സെക്വയ മരങ്ങള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലുണ്ടായ കാട്ടുതീ 10,600 മരങ്ങള്‍ കത്തി നശിക്കാന്‍ കാരണമായി.

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  JOIN Whatsapp group

ജനറല്‍ ഷെര്‍മന്‍ മരം

• സ്ഥലം- സെക്വയ നാഷണല്‍ പാര്‍ക്ക്, കാലിഫോര്‍ണിയ

• ശാസ്ത്രീയനാമം- സെക്വയഡെന്‍ഡ്രോണ്‍ ജൈജാന്‍ഷ്യം

• കാലപ്പഴക്കം- ഏകദേശം 2300 മുതല്‍ 2700 വര്‍ഷം

• 1931-ല്‍ ജനറല്‍ ഷെര്‍മനാണ് മരത്തിന്റെ വലുപ്പം തിരിച്ചറിഞ്ഞത്.

• ഉയരം-83.8 മീറ്റര്‍

• തറനിരപ്പിലെ ചുറ്റളവ്- 31.1 മീറ്റര്‍

• അടിഭാഗത്തെ വ്യാസം- 11.1 മീറ്റര്‍

• ശിഖര വ്യാപനം-32.5 മീറ്റര്‍