ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്ന കോസ്റ്റാറിക്കയിലെ കണ്ണഞ്ചിപ്പിക്കുന്ന രണ്ടു പക്ഷികളാണ് ഇവ. കടുംചുവപ്പ് നിറത്തിലുള്ള തത്ത(Scarlet Macao) മറ്റൊന്ന് കടുംപച്ച നിറത്തിലുള്ള ക്വറ്റ്‌സല്‍(Quetzal). ലോകത്തിലെ അതിസുന്ദരമായ പക്ഷികളാണിവ.

ദക്ഷിണ അമേരിക്കയ്ക്കും മെക്‌സിക്കോവിനും മധ്യത്തിലായി നീണ്ട റിബ്ബണ്‍പോലുള്ള ദ്വീപസമൂഹത്തില്‍ ഒന്നാണ് കോസ്റ്റാറിക്ക. പക്ഷികളുടെ സ്വര്‍ഗഭൂമി. പല വര്‍ണങ്ങളിലുള്ള ആയിരക്കണക്കിനു പക്ഷികളാണ് ഇവിടെയുള്ളത്.

Bird
സ്‌കാര്‍ലെറ്റ് മക്കാവോ | ഫോട്ടോ: ഡോ. ജെയ്‌നി കുര്യാക്കോസ്‌

കോവിഡ് കാലത്തും യൂറോപ്പിലെ പല രാജ്യങ്ങളും ടൂറിസ്റ്റുകള്‍ക്കു തുറന്നു കൊടുത്തു കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ടൂറിസ്റ്റുകളുടെയും ലക്ഷ്യം കോസ്റ്റാറിക്കയാണ്. ഏറ്റവും കൂടുതല്‍ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും നേരില്‍ കണ്ടിട്ടുള്ള പക്ഷികളില്‍ ചുവന്ന തത്തയും ക്വറ്റ്‌സലും ഉള്‍പ്പെടുന്നു.

ക്വറ്റ്‌സല്‍ പക്ഷിയെ കാണാനാണ് ടൂറിസ്റ്റുകള്‍ കൂടുതലായി കോസ്റ്റാറിക്കയില്‍ എത്തുന്നത്. അതിനാല്‍ പക്ഷികളുടെ സംരക്ഷണത്തിനായി കടുത്ത ശ്രദ്ധ കോസ്റ്റാറിക്കന്‍ സര്‍ക്കാര്‍ പതിപ്പിച്ചു കഴിഞ്ഞു. മലയാളി വന്യജീവ് ഫോട്ടോഗ്രാഫറായ ഡോ. ജെയ്‌നി കുര്യാക്കോസ് എടുത്ത ചിത്രങ്ങളാണിത്.

Content Highlights: Colorful and stunning birds of Costa Rica