ലോക് ഡൌണ്‍ കാലത്ത് പ്രകൃതിസ്നേഹിയും പക്ഷി നിരീക്ഷകനും കോളേജ് അധ്യാപകനുമായ ഒരു സുഹൃത്തിന്റെ സ്വാധീനത്താല്‍ ആണ് ശലഭങ്ങളെ ചിത്രീകരിച്ച് തുടങ്ങിയത്. ശലഭങ്ങളുടെ വൈവിധ്യം അത്ഭുതപ്പെടുത്തി. അതോടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടാന്‍ തുടങ്ങി.
ശലഭങ്ങളെ അന്വേഷിച്ച് ഉള് നാട്ടിന്‍പുറത്തോ കാട്ടുകളിലോ ഉദ്യാനങ്ങളിലോ ഒന്നും പോകേണ്ട എന്ന വലിയ കാര്യം ഇതോടെയാണ് ബോധ്യമായത്. ഈ ശലഭങ്ങളെല്ലാം വീട്ടുമുറ്റത്ത് അതിഥികളായി എത്തിയവരാണ്.
ശലഭങ്ങള്‍ പാറിപറക്കാന്‍ വിരുന്നു വരാന്‍ പൂക്കളും ആവശ്യമില്ല. സമൃദ്ധമായി ഇലകള്‍ ഉണ്ടെങ്കിലും അവര്‍ എത്തും. വിശ്രമിയ്ക്കാന്‍ മുട്ടയിടാന്‍, നീര് കുടിയ്ക്കാന്‍ അങ്ങനെ അങ്ങനെ. വേപ്പിന് പൂക്കുല പലയിനം ശലഭങ്ങള്‍ക്ക് പ്രിയമാണെന്ന് എനിക്ക് നേരിട്ട് അനുഭവപെട്ടിട്ടുണ്ട്.