വെള്ളിക്കറുപ്പന് (Booted Eagle) ചിറകുകള് വിരിച്ച് പാഞ്ഞെത്തി. വയലില്‍ ഇരതേടിയിരുന്ന ഒരു കൊക്കിനെ റാഞ്ചി. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രക്രിയ കഴിഞ്ഞപ്പോള്‍ വയലില്‍ കാത്തിരുന്ന മനോജ് കനകാംബരന് എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ അത് ക്യാമറയില്‍ പകര്‍ത്തി.
തൃശൂരിലെ അടാട്ട് കോള്‍ നിലങ്ങളിലാണ് ദേശാടന പക്ഷിയായ വെള്ളിക്കറുപ്പന് എത്തിയത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വെള്ളിക്കറുപ്പനെ കേരളത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും മറ്റും ശൈത്യം കഴിയുമ്പോള്‍ പക്ഷി തിരിച്ചുപോകും.
കൊക്കിനെ റാഞ്ചിയശേഷം തന്റെ കാലുകള്‍ക്കിടയില്‍ വെച്ച് ഞെരിച്ചു ശ്വാസം മുട്ടിച്ചുകൊന്നു. അതിനുശേഷം അതിനെ കാലില്‍ തൂക്കിയെടുത്ത് പറന്നകന്നു. ചിറകുകള് വിടര്‍ത്തിയാല്‍ വലിപ്പം 120 സെന്റിമീറ്റര്‍ ഉണ്ടാകും. സ്വന്തം തൂക്കത്തിന്റെ അഞ്ച് ഇരട്ടിയോളമുള്ള ഇരകളെ കാലുകള്‍കൊണ്ട് പൊക്കിയെടുക്കാന്‍ വെള്ളിക്കറുപ്പന് കഴിയും. ഇനി മെല്ലെ കൊക്കിനെ കൊത്തിത്തിന്നും. തൃശൂര്‍ കോള്‍ നിലങ്ങളില്‍ ദേശാടന പക്ഷികള്‍ എത്തുക പതിവാണ്.
Content Highlights: Booted eagle catches Egret