രാജ്യാന്തര പ്രകൃതിശാസ്ത്ര ഫൊട്ടോഗ്രാഫി മത്സരത്തില്‍ ഡോ. എസ്.എസ് സുരേഷിന് പുരസ്‌കാരം. ഏഴാമത് ബിഎംസി ഫൊട്ടോഗ്രാഫി (BMC Ecology Image Competition) മത്സരത്തിലാണ് ഡോ.എസ്.എസ് സുരേഷ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഫോറസ്റ്റ് ഗ്രീന്‍ ലിസാര്‍ഡ് (forest green lizard -Calotes calotes)ന്റെ ചിത്രമാണ് പുരസ്‌കാരം നേടിയത്.
പ്രകൃതിശാസ്ത്ര മേഖലയിലെ ഗവേഷണ രംഗത്തുള്ളവര്‍ക്കാണ് മത്സരം നടത്തുന്നത്. വിവിധ ഗവേഷണ മേഖലകള്‍ക്കായി പ്രത്യേകം മത്സരങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലെല്ലാകൂടി റണ്ണര്‍ അപ് ആയാണ് ഡോ. സുരേഷിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ് സുരേഷ്. ഒമാനിലെ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ അസ്ഥിരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് അദ്ദേഹം.
സുരേഷിന്റെ മറ്റു ചില ചിത്രങ്ങള്‍




Content Highlights: BMC ecology image award, dr. s s suresh