നീല നിറത്തിലുള്ള പക്ഷി. അതാണ് സുന്ദരനായ ആണ്‍കിളി മേനിപ്പാറക്കിളി(Blue Capped Rock Thrush). കേരളത്തിലും തമിഴ്‌നാട്ടിലെ ചില മേഖലകളിലും ഈ പക്ഷിയെ കാണാം. ആണ്‍കിളിക്കാണു പെണ്ണിനേക്കാള്‍ ഭംഗി കൂടുതല്‍. ഹിമാലയന്‍ ഭാഗങ്ങളില്‍നിന്നാണ് ഇവിടെയെത്തുന്നത്. ആണ്‍പക്ഷിയുടെ നീല നിറം ഹൃദയഹാരിയാണ്. മൂന്നാര്‍ ഭാഗത്തുനിന്നാണു പക്ഷിനിരീക്ഷകനായ ശ്രീജിത്ത് പിള്ളയ്ക്കു പക്ഷിയെ പടമെടുക്കാന്‍ കിട്ടിയത്.

Nilgiri Flycatcher
നീലക്കിളി പാറ്റ പിടിയന്‍

പക്ഷിയുടെ ഭംഗി കണ്ടാല്‍ ഏറെനേരം നോക്കി നിന്നു പോവും. കണ്‍കുളിര്‍ക്കെ കണ്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. നീല നിറത്തിലുള്ള മറ്റൊരു പക്ഷി(Nilgiri Flycatcher)യും ക്യാമറയില്‍ പതിഞ്ഞു. നീലക്കിളി പാറ്റ പിടിയിന്‍. അതോടൊപ്പം ചാരത്തലയന്‍ പാറ്റ പിടിയന്‍ പക്ഷി(Grey Headed Flycatcher)യെയും  കിട്ടി. 

Grey Headed Flycatcher
ചാരത്തലയന്‍ പാറ്റ പിടിയന്‍

ചെമ്പുകൊട്ടി പക്ഷി(Coppersmith Barbet)യാണ് മറ്റൊരു ആകര്‍ഷണം. ചെമ്പുപാത്രത്തില്‍ കൊട്ടുന്നതു പോലെയാണു പക്ഷിയുടെ ശബ്ദം. അങ്ങനെയാണു പേരു വന്നത്. വടക്കന്‍ കേരളത്തില്‍ ഈ പക്ഷി കുറവാണെങ്കിലും മറ്റു പലയിടങ്ങളിലുമുണ്ട്. ഗ്രാമങ്ങളിലും കാണാം.

Copper smith Barbet
ചെമ്പുകൊട്ടി പക്ഷി

കൊല്ലത്തു വില്‍പ്പന നികുതി വകുപ്പിലെ ഉദ്യാഗസ്ഥനാണു യുവാവായ ശ്രീജിത്ത് പിള്ള. ഒഴിവുസമയങ്ങളില്‍ ക്യാമറയുമായി പക്ഷികളെ തേടിയിറങ്ങും. 

copper smith barbet
ചെമ്പുകൊട്ടി പക്ഷി

Content Highlights: Blue Capped Rock Thrush, Nilgiri Flycatcher, Grey Headed Flycatcher, Coppersmith Barbet