ദേശാടനപ്പക്ഷികൾ ഉൾപ്പെടെ അഞ്ഞൂറിലധികം പക്ഷിവർഗങ്ങളുടെ ഇഷ്ടയിടമായി കൊച്ചുകേരളം. ലോകത്തിലെ ഏറ്റവും വലിയ പക്ഷിവിവരശേഖരങ്ങളിലൊന്നായ ഇ-ബേഡിൽ, ഇന്ത്യയിലെ പകുതിയോളം നിരീക്ഷണവിവരങ്ങളും കേരളത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. പക്ഷികളുടെ എണ്ണത്തിലെ വർധനയ്‌ക്കൊപ്പം പക്ഷിനിരീക്ഷകരുടെ എണ്ണത്തിലും വർധനയുണ്ടായി എന്നാണിത് വ്യക്തമാക്കുന്നത്.

കേരളത്തിലെ  പക്ഷിവർഗങ്ങൾ 520  
ദേശാടനപ്പക്ഷികൾ 200 +

കാരണങ്ങൾ - കടലോരങ്ങളും പശ്ചിമഘട്ടമലനിരകളും തീർക്കുന്ന ജൈവസമ്പുഷ്ടമായ ആവാസവ്യവസ്ഥ

ഇന്ത്യയിലെ ആവാസ വ്യവസ്ഥകൾ 1.1 ലക്ഷം
നിരീക്ഷകരുടെ എണ്ണത്തിൽ ലോകത്ത് 3-ാം സ്ഥാനം

 

പ്രധാന കേന്ദ്രങ്ങൾ: തട്ടേക്കാട്, കടമക്കുടി, കടലുണ്ടി, തൃശൂർ  കോൾപ്പാടം, കുമരകം, കുട്ടനാട്‌. കിഴക്കൻ കരിതപ്പി (Eastern Marsh Harrier), മ്യൂ കടൽകാക്ക (mew gull), കറുപ്പൻ ആള (Black Tern),  പുരികപ്പുള്ള് (eye browed thrush) എന്നിവയാണ്  അവസാനമായി കേരളത്തിലെത്തിയ പക്ഷികളിൽ ചിലത്.


കൂടുതൽ സ്ഥലങ്ങളിൽ പക്ഷികളെ നിരീക്ഷിക്കപ്പെടുന്നത് നിരീക്ഷകരുടെ എണ്ണം കൂടിയെന്നതിനും തെളിവാണ്.   തീരമേഖലകളിൽ ഉൾപ്പെടെ വ്യാപകമാകുന്ന നഗരവത്കരണം വലിയൊരു പ്രതിസന്ധിയാണ്. തണ്ണീർത്തടങ്ങൾ ഉൾപ്പെടെ നശിക്കുന്നത് പക്ഷികളുടെ ഭക്ഷണത്തെ ബാധിക്കും.
- ഡോ. ആർ. സുഗതൻ,  പക്ഷിഗവേഷകൻ

വില്ലനാകുമോ ഇ-ബേഡ്?
ഇ-ബേഡിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആരോപണവുമായി ഒരുപറ്റം പക്ഷിനിരീക്ഷകരും രംഗത്തുണ്ട്. തൃശൂർ കാർഷിക സർവകലാശാലയിലെ വന്യജീവി പഠനവകുപ്പ് നടത്തിവരുന്ന പക്ഷിസർവേ വിവരങ്ങൾ ഇ-ബേഡിലേക്ക് നൽകുന്നത് വിവാദത്തെ തുടർന്ന് തടഞ്ഞിരുന്നു.
 


പക്ഷിപ്രേമികൾ വർധിക്കുന്നു
പക്ഷിനിരീക്ഷകരുടെ സജീവമായ 
കൂട്ടായ്മകൾ 50-ലധികം 
ബൈനോക്കുലർ, ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നവർ വർധിച്ചതും സാമൂഹികമാധ്യമങ്ങളിലെ 
പ്രചാരണവും കാരണമായി


ഒറ്റ പറക്കൽ, 11,500 കിലോമീറ്റർ

അലാസ്‌കയിൽ നിന്ന് ന്യൂസിലൻഡിലേക്ക് ഭക്ഷണമോ, വിശ്രമമോ ഇല്ലാതെ 11,500 കിലോമീറ്റർ പറന്ന വരവാലൻ ഗോഡ്‌വിറ്റ് പക്ഷിയുടെ പേരിലാണ്  ഏറ്റവും ദൈർഘ്യമുള്ള ദേശാടന ബഹുമതി. പക്ഷിയുടെ ശരീരത്തിൽ ഉപഗ്രഹ ടാഗ് ഘടിപ്പിച്ചാണ് ഒമ്പത് ദിവസം നീണ്ട ഈ പറക്കൽ രേഖപ്പെടുത്തിയത്.