ടാകത്തില്‍ മുട്ടയിടാന്‍ എത്തിയ സാല്‍മണ്‍ മീനിനെ കരടി പിടിച്ചു. കൂര്‍ത്ത പല്ലുകള്‍കൊണ്ട് മീനിനെ കടിച്ചപ്പോള്‍ മുട്ടകള്‍ പൊട്ടി നാലുപാടും ചിതറി. വെള്ളത്തുള്ളികള്‍ പോലെ കാണുന്നതാണ് സൂക്ഷ്മമായ മുട്ടകള്‍.

റഷ്യന്‍ വിദൂരപൂര്‍വ്വ ദ്വീപായ കംചത്കയില്‍നിന്നാണ് ചിത്രം. പസഫിക് സമുദ്രത്തില്‍നിന്ന് കംചത്കയിലെ തടാകങ്ങളിലേക്ക് കോടിക്കണക്കിന് സാല്‍മണ്‍ മീനുകള്‍ വര്‍ഷംതോറും എത്തും. ശുദ്ധജല തടാകങ്ങളില്‍ മുട്ടയിടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ പസഫിക്കിലേക്കു തിരിച്ചുപോവും. രണ്ടു വര്‍ഷത്തിനുള്ളില്‍ അവ വളര്‍ന്ന്, മുട്ടയിടാന്‍ കംചത്കയിലെത്തും. കാലങ്ങളായി തുടരുന്ന പ്രക്രിയയാണിത്.

Bear
തടാകത്തില്‍നിന്ന് മീനുമായി കയറുന്ന കരടി | Photo: Dr. John Ling Yang

മുട്ടയിടാന്‍ വരുന്ന മീനുകളെ കരടികള്‍ കാത്തുനില്‍ക്കുകയാവും. കൂട്ടത്തോടെ പിടിച്ചു തിന്നും. കൊഴുപ്പുള്ള മീനുകള്‍ കരടിയുടെ ഇഷ്ടഭോജ്യമാണ്. മീന്‍കൊയ്ത്ത് നടത്തുന്ന കരടികള്‍ ലോകത്തെങ്ങുമുള്ള വന്യജീവി ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് വിരുന്നാണ്.

Bear
തടാകത്തില്‍നിന്ന് മീനുമായി കയറുന്ന കരടി | Photo: Dr. John Ling Lang

നോര്‍വെയിലെ ഡോ. ജോണ്‍ ലിങ്‌ലാങ്ങാണ് ഈ ചിത്രങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനു നല്‍കിയത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് വിശാലമായ തടാകക്കരയിലേക്ക് കാട്ടില്‍നിന്ന് ആയിരത്തോളം കരടികള്‍ ഇറങ്ങി വരുന്നത്. 40 മീനുകളെയെങ്കിലും ഒരു കരടി ഭക്ഷിക്കും. മീനിനെ പിടിക്കാന്‍ കരടിയും കരടിയില്‍നിന്നു രക്ഷപ്പെടാന്‍ മീനുകളും നടത്തുന്ന ജീവിതമത്സരവും ഇവിടെ പതിവാണ്. 

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്നു പത്തു മണിക്കൂര്‍ നീണ്ട വിമാനയാത്ര നടത്തിയാല്‍ കംചത്കയില്‍ എത്താം. താമസസൗകര്യം റഷ്യന്‍ വനം വകുപ്പ് സജ്ജമാക്കും. ആയിരം പേര്‍ക്കു മാത്രമേ ഈ ഘട്ടത്തില്‍ കംചത്ക സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ.

Bears
തടാകക്കരയില്‍ മീനിനായി കാത്തിരിക്കുന്ന കരടികള്‍ | Photo: Dr. John Ling Lang

Content Highlights: Bears and salmons of Kamchatka, a life story