വെള്ളച്ചാട്ടത്തിന്റെ ഒഴുക്കില്‍പ്പെട്ട് മീനുകള്‍ ചാടി വീഴുന്നത് കരടികളുടെ വായിലേക്കാണ്. 

അസാധാരണമായ കാഴ്ച. ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് വെള്ളച്ചാട്ടത്തിലൂടെ നദിയിലേക്കും തടാകത്തിലേക്കും അതിവേഗം എത്തുന്നത്. കരടികള്‍ക്ക് സുലഭമായ ഇരയാണ് മീനുകള്‍.

അമേരിക്കയില്‍ അലാസ്‌കയിലുള്ള കട്മായി നാഷണല്‍ പാര്‍ക്കാണ് ഇക്കാരണത്താല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

Brown Bear, hunt for salmon
അലാസ്‌കയിലെ കട്മായി നാഷണല്‍ പാര്‍ക്കില്‍ മീന്‍വേട്ടയ്‌ക്കെത്തിയ കരടി

 

ചാരക്കരടികളുടെ (brown bear) മീന്‍പിടിത്തം രേഖപ്പെടുത്താന്‍ കൊടുംതണുപ്പ് വകവെയ്ക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാര്‍ എത്തും. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് കാഴ്ച. 

ബ്രൂക്ക് വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശത്താണ് കരടികളുടെ മീന്‍വേട്ട ഏറ്റവും കൂടുതല്‍ നടക്കുക. സമുദ്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് സാല്‍മണ്‍ മത്സ്യങ്ങള്‍ അലാസ്‌ക പ്രദേശത്തേക്കും അവിടുത്തെ നദിയിലേക്കും തടാകങ്ങളിലേക്കും കുടിയേറും. മുട്ടയിടാന്‍ അനുയോജ്യമായ സ്ഥലങ്ങളിലേക്കാണ് മീനുകളുടെ യാത്ര. സാല്‍മണ്‍ കുഞ്ഞുങ്ങള്‍ലക്ഷക്കണക്കിനുണ്ടാകും. അവ കുറച്ചുകാലത്തിന് ശേഷം സമുദ്രത്തിലേക്ക് തിരിക്കും.

Brown Bear, hunt for salmon
അലാസ്‌കയിലെ കട്മായി നാഷണല്‍ പാര്‍ക്ക്

 

ലക്ഷക്കണക്കിന് മീനുകള്‍ എത്തുമെങ്കിലും അതില്‍ വളരെ കുറച്ച് മാത്രമേ കരടികള്‍ക്ക് പിടിക്കാനാകൂ. മൂന്ന് മാസക്കാലത്തേക്ക് കരടികള്‍ക്ക് മീന്‍ കൊയ്ത്താണ്. വിശപ്പടക്കാന്‍ കഴിയും. മീന്‍ ഇല്ലാത്ത കാലത്ത് കരടി വനത്തിലേക്ക് ഇറങ്ങി കായ്കനികള്‍ ഭക്ഷിക്കും. 

ബ്രൂക്ക് വെള്ളച്ചാട്ടമാണ് ആകര്‍ഷകമായ കാഴ്ച. ഇവിടെ മീന്‍ ചാടുമ്പോള്‍ കൃത്യമായി കരടിയുടെ വായില്‍ത്തന്നെ വന്ന് വീഴും. നദിയിലുള്ള കരടികളാകട്ടെ വെള്ളത്തില്‍ മുങ്ങിത്തപ്പി മീനിനെ പിടികൂടുന്നതും ആകര്‍ഷകമായ കാഴ്ചയാണ്.

Brown Bear, hunt for salmon
പ്രതിദിനം പത്ത് മീനുകളെ വരെ പിടിക്കുന്ന കരടികളുണ്ട്‌

 

നോര്‍വ്വെയിലെ പ്രമുഖനായ വന്യജീവി ഫോട്ടോഗ്രാഫര്‍ ഡോ. ജോണ്‍ ലോങ്ലാന്റാണ് ചിത്രങ്ങള്‍ 'മാതൃഭൂമി'ക്ക് കൈമാറിയത്. വെള്ളച്ചാട്ടത്തിന് സമീപം അല്‍പം അകലം പാലിച്ചു വേണം ചിത്രങ്ങള്‍ എടുക്കാന്‍ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയും. പക്ഷെ അത്യാവേശത്തില്‍ ചിലപ്പോള്‍ കരടികള്‍ക്ക് പത്ത് അടിവരെ സമീപം ചെല്ലാറുണ്ടെന്ന് ഡോ. ജോണ്‍ പറഞ്ഞു. 

കരടികളാകട്ടെ ഫോട്ടോഗ്രാഫര്‍മാരെ ശ്രദ്ധിക്കാറേയില്ല, അവ വേട്ടയില്‍ മുഴുകി നില്‍ക്കും. പതിദിനം പത്ത് മീനുകളെ വരെ പിടിക്കുന്ന കരടികള്‍ ഉണ്ടെന്ന് ഡോ. ജോണ്‍ പറഞ്ഞു.

Brown Bear, hunt for salmon
മത്സ്യത്തിനായുള്ള കാത്തുനില്‍പ്പ്
Brown Bear, hunt for salmon
അലാസ്‌കയിലെ കട്മായി നാഷണല്‍ പാര്‍ക്ക് 

Brown Bear, hunt for salmon

Brown Bear, hunt for salmon

Brown Bear, hunt for salmon
മത്സ്യത്തിനായുള്ള കാത്തുനില്‍പ്പ്

Brown Bear, hunt for salmon

Brown Bear, hunt for salmon

Brown Bear, hunt for salmon

 

Content Highlights: Brown Bear, hunt for salmon, Wild Alaska, Biodiversity