നീല നിറമുള്ള ഈ പക്ഷിയെ കാണാന്‍ കൗതുകമുണ്ട്. ആഫ്രിക്കയില്‍ സെക്രട്ടറി പക്ഷി(Secretary Bird) എന്നാണു പേര്. തലയില്‍ തൂവലുകള്‍ കാണാം. കൊക്കിനെ പോലെ നീണ്ട കാലുകള്‍. മൂര്‍ച്ചയേറിയ കൊക്ക്. മൂന്നടി ഉയരം.

സെക്രട്ടറി പക്ഷി ഗുരുതരമായ വംശനാശം നേരിടുകയാണ്. ആഫ്രിക്കന്‍ പുല്‍മേടുകള്‍ നശിക്കുന്നതാണു പ്രധാന കാരണം. പക്ഷിയുടെ പ്രധാന ആവാസവ്യവസ്ഥ അതാണ്. വേട്ടയാടലും വിഷം കടുത്തു കൊല്ലലും വംശനാശത്തിലേക്കുള്ള മറ്റു കാരണങ്ങള്‍.

Martial Eagle
മാര്‍ഷ്യല്‍ ഈഗിള്‍ | ഫോട്ടോ: ഡോ. ജയ്‌നി കുര്യാക്കോസ്

അതിനാല്‍ ഇന്റര്‍നാഷണല്‍ കണ്‍സര്‍വേഷന്‍ യൂണിയന്റെയും ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണലിന്റെയും വിലയിരുത്തലിലാണ് പക്ഷിയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷിയുടെ സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്ന് പക്ഷിഗവേഷകരും ശാസ്ത്രജ്ഞരും ആവശ്യപ്പെടുന്നു.

ആഫ്രിക്കയിലെ മാര്‍ഷ്യല്‍ ഈഗിളും വംശനാശം നേരിടുകയാണ്. ഇതിനും സംരക്ഷണം കൂടിയേ തീരൂ. ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന പക്ഷികളാണിവ. പക്ഷികളുടെ ആവാസവ്യവസ്ഥ നശിക്കുന്നതാണു വംശനാശത്തിനു പ്രധാന കാരണം. ആകെ ഇരുന്നൂറോളം പക്ഷികള്‍ ഇതിനകം വംശനാശം നേരിട്ടു കഴിഞ്ഞു. 

ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ മലയാളിയായ ഡോ. ജയ്‌നി കുര്യാക്കോസാണ് ഈ പക്ഷികളുടെ ചിത്രങ്ങള്‍ എടുത്തത്. ബംഗളൂരുവില്‍ താമസിക്കുന്ന ജയ്‌നി കെമിക്കല്‍ എഞ്ചിനീയറാണ്.

Content Highlights: African Secretary Bird is on extinction