Photo: Screengrab/ ANI
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തിരിച്ചടി നേരിടുകയാണെന്നാണ് പുറത്തുവരുന്ന ഫലസൂചനകൾ വ്യക്തമാക്കുന്നത്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് മുന്നേറുകയാണ്. ഇതിനിടെ ഷിഗാവോണിലെ ബി.ജെ.പി. ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ 'സ്വീകരിച്ചത്' പാർട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന പാമ്പ്.
ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ് പാർട്ടി ഓഫീസിലെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പ് പുറത്തുവന്നത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ. ട്വീറ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Snake Found in BJP Office in Karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..