രാഹുൽഗാന്ധി സ്‌കൂട്ടർയാത്ര നടത്തിയപ്പോൾ. Photo - PTI
ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സ്‌കൂട്ടറില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഡെലിവറി ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കൊപ്പം രാഹുല്‍ ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ജി.എസ്.ടി അടക്കമുള്ളവ വിഷയങ്ങള്‍ രാഹുല്‍ അവരുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടര്‍യാത്ര നടത്തിയത്.
Content Highlights: Rahul Gandhi Karnataka election scooter ride
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..