ബെലഗാവി ജില്ലയിലെ രാംദുർഗിലെ കരിമ്പുകർഷകരുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി | Photo: PTI
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെലഗാവിയിലെ കരിമ്പ് കര്‍ഷകരുമായി സംവദിച്ച്, അവരെ കൈയിലെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെയും അംബാനിയെയും പോലുള്ള വന്‍ വ്യവസായികള്‍ക്ക് വായ്പകള്‍ ഇളവുചെയ്തുകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ കരിമ്പുകര്‍ഷകരുടെ വായ്പകളിലും ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് യഥാര്‍ഥവില ലഭിക്കുന്നതിന് നടപടിയെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണനസാഹചര്യമൊരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി. ഏര്‍പ്പെടുത്തിയത് സ്വാധീനമുള്ള ഏതാനും പേരെ സഹായിക്കാന്‍വേണ്ടിയാണെന്ന് ആരോപിച്ചു. ചെറുകിട വ്യാപാരികളെ ഇത് ദോഷകരമായി ബാധിച്ചു. ഡല്‍ഹിയില്‍ അധികാരത്തില്‍ വരുമ്പോള്‍ നമുക്കിത് മാറ്റാം.അതോടെ ഒരു നികുതി മാത്രമേയുണ്ടാകൂ. അത് കുറഞ്ഞ നിരക്കിലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ബെലഗാവിയിലെ രാംദുര്‍ഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, പി.സി. വിഷ്ണുനാഥ് എം.എല്‍.എ. തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: rahul gandhi karnataka belagavi assembly election campaign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..