ബെംഗളൂരുവിൽ കോൺഗ്രസ് ഓഫീസിന് മുൻപിലെ വിജയാഘോഷം | ഫോട്ടോ: പി.ടി.ഐ
ബെംഗളൂരു: ഇരട്ട എന്‍ജിന്‍ സര്‍ക്കാരും മോദി മാജിക്കും ഏശിയില്ല. കന്നഡമണ്ണില്‍ 'കൈ' കൊണ്ട് 'താമര' പിഴുതെടുത്ത് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണം ഉറപ്പിച്ച് 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ് തുടരുന്നത്. ബി.ജെ.പി. 63 സീറ്റുകളിലും ജെ.ഡി.എസ്. 21 സീറ്റുകളിലും മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ കൃത്യമായ ലീഡ് നേടിയും പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം. അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു.
Content Highlights: karnataka election result live
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..