File Photo | PTI
ബെംഗളൂരു: വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനത്തോളം വര്‍ധനവുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ അധികമായി ലഭിച്ചത് അമ്പതിലധികം സീറ്റുകള്‍. 2018-ലെ തിരഞ്ഞെടുപ്പില്‍ 38.14% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. അന്ന് 80 സീറ്റുകളിലായിരുന്നു വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 43% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടിയപ്പോള്‍ 2018-നെക്കാള്‍ അമ്പതിലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായി. ഇത്തവണ 135-ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം.
2018-ലെ തിരഞ്ഞെടുപ്പില്‍ 36.35% വോട്ട് നേടിയ ബി.ജെ.പി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ 2023-ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40-ലേറെ സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടമായി. ഇത്തവണ 35.8 ശതമാനാണ് ബി.ജെ.പി.യുടെ വോട്ടുവിഹിതം.
2018-ല്‍ 40 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023-ല്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായി. ഇതുവരെയുള്ള കണക്കനുസരിച്ച് 13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2018-ല്‍ 37 സീറ്റുലഭിച്ച ജെ.ഡി.എസ്. ഇത്തവണ 19 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു.
2013-ല്‍ 122 സീറ്റുകള്‍ നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായപ്പോളും കോണ്‍ഗ്രസിന് 40% വോട്ടുപോലും ലഭിച്ചിരുന്നില്ല. 2013-ല്‍ 36.6% ആയിരുന്നു കോണ്‍ഗ്രസിന് കിട്ടിയ വോട്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 40% കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. 72 സീറ്റുകള്‍ പിടിച്ചെടുത്താണ് ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തേരിലേറിയത്. അതേസമയം, ഏറ്റവും ഒടുവിലെ ഫലമനുസരിച്ച് 21 സിറ്റിങ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി.
Content Highlights: karnataka election congress bjp jds vote share
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..