ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ | Photo: PTI
കർണാടക: ഹൈക്കമാൻഡ് ചർച്ചയിലും കർണാടകയിൽ മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ തീരുമാനമായില്ല. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി ആകണമെന്ന് ഉറച്ച് നിൽക്കുന്നതാണ് ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയെങ്കിലും ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഡി.കെ. ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കി.
എഐസിസി നിരീക്ഷകരുമായി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഖാർഗെയുടെ വീട്ടിൽ വെച്ച് നടന്ന യോഗം പൂർത്തിയായതായാണ് വിവരം. എന്നാൽ യോഗത്തിന് ശേഷം നേതാക്കൾ ആരും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. യോഗത്തിൽ, എം.എൽ.എമാരിൽ കൂടുതൽ പേരും സിദ്ധരാമയ്യയെ പിന്തുണച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സോണിയാ ഗാന്ധി ഏൽപ്പിച്ച ദൗത്യം താൻ നിറവേറ്റിയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. 'കർണാടക തിരിച്ചു പിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സോണിയാ ഗാന്ധി എന്നോട് പറഞ്ഞു. ആ ഉറപ്പ് ഞാൻ നിറവേറ്റി'- ശിവകുമാർ പറഞ്ഞു. അതേസമയം വിമതനീക്കങ്ങളെക്കുറിച്ചുള്ള എൻ.ഡി.ടി.വിയുടെ ചോദ്യങ്ങൾക്ക് 'ആരേയും ഭീഷണിപ്പെടുത്തുന്നത് എന്റെ രീതിയല്ല. ഞാൻ കുട്ടിയല്ല' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
Content Highlights: karnataka election 2023 cm announcement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..