യു.ടി. ഖാദർ, കെ.ജെ. ജോർജ് | Facebook
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇത്തവണയും മലയാളി ത്രിമൂര്‍ത്തികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ.ജെ. ജോര്‍ജും യു.ടി. ഖാദറും വിജയിച്ചു. മലയാളി വേരുകളുള്ള ഇരുവരും കര്‍ണാടകയിലെ മുന്‍ മന്ത്രിമാര്‍ കൂടിയാണ്. ശാന്തി നഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എ.എന്‍. ഹാരിസും വിജയത്തിലേക്ക് നീങ്ങുന്നു.
സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ കെ.ജെ ജോര്‍ജ് 50,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്..
മംഗളൂരുവില്‍ മത്സരിച്ച യു.ടി. ഖാദര്‍ 20,000 ത്തിലേറെ വോട്ടിനാണ് ജയിച്ചത്. കാസര്‍കോട് വേരുകളുള്ള മലയാളിയായ യു.ടി. ഖാദര്‍ മുന്‍ മന്ത്രി കൂടിയാണ്.
ശാന്തി നഗറില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എ.എന്‍. ഹാരിസും വിജയവഴിയിലാണ്. ഏഴായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. അതേ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി മത്സരിക്കുന്ന മലയാളിതന്നെയായ കെ. മത്തായി 1604 വോട്ടുകളോടെ മൂന്നാമതാണ്.
ഹൊംനാബാദില്‍നിന്ന് ജെ.ഡി.എസിനുവേണ്ടി ജനവിധി തേടുന്ന സി.എം. ഫായിസ് 25,831 വോട്ടുകളോടെ നിലവില്‍ മൂന്നാമതാണ്. കോണ്‍ഗ്രസും ബി.ജെ.പി.യുമാണ് മണ്ഡലത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്. മുന്‍ മന്ത്രിയും മലയാളിയുമായ സി.എം. ഇബ്രാഹിമിന്റെ മകനാണ് സി.എം. ഫായിസ്.
കോട്ടയത്തെ ചിങ്ങവനത്തുനിന്ന് കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോര്‍ജ്. 2018-ല്‍ കുമാരസ്വാമി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കര്‍ണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ്. സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്.
Content Highlights: karnataka assembly election 2023, ut khader, kj george, malayali presence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..