പ്രചാരണത്തിരക്കിനിടെ കര്‍ണാടകയില്‍ ദോശചുട്ട് പ്രിയങ്ക; വീഡിയോ വൈറല്‍ 


1 min read
Read later
Print
Share

Image Courtesy: Video shared by https://twitter.com/INCIndia, Mathrubhumi

ബെംഗളൂരു: ദോശ ചുടുന്നതില്‍ ഒരു കൈ നോക്കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കര്‍ണാടകയിലെത്തിയപ്പോഴാണ് പ്രിയങ്ക, തന്റെ പാചകവൈദഗ്ധ്യം പരീക്ഷിച്ചത്.

മൈസൂരുവിലെ ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രിയങ്ക ദോശ ചുട്ടത്. ദോശമാവ് കല്ലില്‍ ഒഴിക്കുന്നതിന്റെയും ദോശ മറിച്ചിടുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൈസൂരുവിലെ മൈലാരി ഹോട്ടലാണ് വീഡിയോയില്‍ ഉള്ളതെന്നാണ് സൂചന. ഹോട്ടല്‍ ഉടമയോടും ജീവനക്കാരോടും സംസാരിക്കുകയും നന്ദി പറയുകയും ചെയ്ത പ്രിയങ്ക അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ ഡി.കെ. ശിവകുമാര്‍, രണ്‍ദീപ് സിങ് സുര്‍ജെവാലയും ഉള്‍പ്പെടെയുള്ളവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

Content Highlights: congress leader priyanka gandhi tried her hand at making dosa in karnataka

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
BJP-CONGRESS

2 min

കര്‍ണാടക തിരഞ്ഞെടുപ്പ്: 140-ല്‍ കുറയില്ലെന്നുറപ്പിച്ച് കോണ്‍ഗ്രസ്; എക്‌സിറ്റ് പോൾ തള്ളി ബിജെപി

May 10, 2023


Rahul Gandhi

1 min

കര്‍ണാടകയില്‍ ഡെലിവറി ഏജന്റിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച് രാഹുല്‍ഗാന്ധി | VIDEO

May 7, 2023


Most Commented