യോഗി ആദിത്യനാഥ്| Photo: ANI
ലഖ്‌നൗ: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്നാണ് ആദിത്യനാഥ് ജനവിധി തേടുന്നത്.
49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വര്‍ണമാലയും രുദ്രാക്ഷവും. 12,000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
1,00,000 രൂപ വിലയുള്ള റിവോള്‍വറും 80,000 വിലയുള്ള റൈഫിളും ആദിത്യനാഥിന്റെ പക്കലുണ്ട്. സ്വന്തംപേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20-ല്‍ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കുന്നു.
content highlights: yogi adityanath assets declaration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..