രാജ്നാഥ് സിങ് | ഫോട്ടോ: പിടിഐ
ലഖ്നൗ: രാജ്യത്തിനുവേണ്ടിയും പുതിയൊരു ഇന്ത്യക്കുവേണ്ടിയും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ഉൻചാഹറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൻചാഹറിന് പുറമെ രാംനഗർ, ഹൈദരാഗഡ് തുടങ്ങിയ ഇടങ്ങളിലെ റാലികളിലും അദ്ദേഹം സംസാരിച്ചു.
ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിച്ചു. രാഷ്ട്രവാദിയും സമാജ് വാദിയും ഞങ്ങളാണ്. ഫ്രാൻസിൽ നിന്ന് റഫേൽ യുദ്ധവിമാനം ഔപചാരികമായി സ്വീകരിക്കുമ്പോൾ അതിൽ ഞാൻ ഓം എന്ന് എഴുതി. ഞങ്ങൾ രാഷ്ട്രീയ പ്രീണനം നടത്തുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. പേര് കാരണം ആരും സമാജ് വാദി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും സമാജ് വാദി എന്ന് അവകാശപ്പെടുന്നവർ അതിൽനിന്ന് ഏറെ ദൂരത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയം നടത്തി സർക്കാർ രൂപീകരിക്കുന്നവർ ഒരിക്കലും സമാജ് വാദി ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Vote for nation, for new India - Rajnath singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..