ലഖ്നൗ: 2022-ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്.പി. സഖ്യം മൂന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബി.ജെ.പി.യെ തുടച്ചു നീക്കുമെന്നും സമാജ് വാദി പാര്‍ട്ടി. 2022-ലെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാനുള്ളതാണെന്ന് എസ്.പി. ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.സി.യും മുഖ്യവക്താവുമായ രാജേന്ദ്ര ചൗധരി മാതൃഭൂമിയോട് പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണോ വേണ്ടയോ, സമുദായ ഐക്യം നിലനിര്‍ത്തണോ വേണ്ടയോ, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം വേണോ വേണ്ടയോ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിലെ പ്രധാന കാര്യങ്ങളാണ്. സമുദായ ധ്രുവീകരണത്തിനുള്ള അജന്‍ഡയുമായാണ് ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുന്നത്. അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിലാണിത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയായി. ഈ കാലത്ത് രാജ്യത്തൊന്നും നടന്നിട്ടില്ല. എന്തു ചെയ്യുമെന്ന ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പില്‍ തെളിയും. 2012 മുതല്‍ 2017 വരെ എസ്.പി. സര്‍ക്കാര്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ വികസനത്തിനായി അഖിലേഷ് യാദവ് പ്രവര്‍ത്തിച്ചു. വികസനത്തിന്റെ അടിസ്ഥാനമുണ്ടാക്കി. ഒരിക്കല്‍ക്കൂടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരും. ജനങ്ങള്‍ക്കായുള്ള അജന്‍ഡകള്‍ നമ്മുടെ കൈയ്യിലുണ്ട്. ബി.ജെ.പി.യുടെ കൈയ്യില്‍ പണക്കാര്‍ക്ക് വേണ്ടിയുള്ള അജന്‍ഡയും.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിനെയും ബാധിക്കും. കര്‍ഷകരുടെ കാര്യമെന്താവും തൊഴിലില്ലാത്തവരുടെ കാര്യമെന്താവും വികസന കാര്യമെന്താവും എന്നെല്ലാം തീരുമാനിക്കപ്പെടും.സമാജ് വാദി പാര്‍ട്ടി ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അതിനായാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷക ഗ്രാമങ്ങളില്‍ വിളകള്‍ക്ക് വില കിട്ടാനുള്ള സൗകര്യമൊരുക്കി. ജോലിയില്ലാതിരുന്ന യുവാക്കള്‍ക്ക് തൊഴില്‍ നല്കി. ആരോഗ്യരംഗത്ത് സൗകര്യങ്ങളൊരുക്കി. ആശുപത്രികളും മരുന്നുകളും ഉണ്ടാക്കി. എന്നാല്‍ പിന്നീട് വന്ന ബി.ജെ.പി. സര്‍ക്കാര്‍ ഇതെല്ലാം തകര്‍ത്തു. ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാണ്. ജനങ്ങളും കര്‍ഷരും ആത്മഹത്യ ചെയ്യുന്നു. ബലാത്സംഗങ്ങള്‍ നടക്കുന്നു. തൊഴിലില്ല. രോഗത്തിന് ചികിത്സ കിട്ടുന്നില്ല. കോവിഡിനാല്‍ ജനങ്ങള്‍ കണ്ടമാനം മരിച്ചു. ആരും ചോദിക്കാനില്ല. സാമുദായിക സൗഹാര്‍ദം തകര്‍ന്നു-രാജേന്ദ്ര ചൗധരി പറഞ്ഞു.
Content Highlights: Uttar Pradesh Election 2022- BJP to be wiped out in Uttar Pradesh; Will win more than 300 seats- SP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..