യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്| Photo: PTI
വാരാണസി: ഏഴുഘട്ടങ്ങളിലേക്കുനീണ്ട ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം തിങ്കളാഴ്ച നടക്കും. ആറു ഘട്ടങ്ങളും പൂര്‍ത്തിയായതോടെ ഇനിയെല്ലാ കണ്ണുകളും പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണസിയിലും സമീപ ജില്ലകളിലേക്കുമാണ് നീളുന്നത്.
54 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ജനവിധി നടക്കുന്നത്. വാരാണസിമേഖലയില് വിജയകഥ തുടരുകയെന്നത് ബി.ജെ.പി.ക്കെന്നതുപോലെ പ്രധാനമന്ത്രിക്കും അഭിമാനപ്രശ്നമാണ്. രണ്ടുദിവസത്തെ പ്രചാരണത്തിന് അദ്ദേഹം നേരിട്ടെത്തുന്നുണ്ട്. റോഡ് ഷോയും റാലിയുംതന്നെ പ്രധാന പ്രചാരണപരിപാടികള്‍. കാശിവിശ്വനാഥക്ഷേത്ര ദര്‍ശനവും മോദിയുടെ കാര്യപരിപാടിയിലുണ്ട്.
അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേരിട്ടു പ്രചാരണത്തിനിറങ്ങി.
ബംഗാളില്‍ ബി.ജെ.പി.ക്കു ചുട്ടമറുപടി നല്കിയപോലെ ദേശീയതലത്തിലും അവരെ ഒറ്റക്കെട്ടായി നേരിടുകയെന്ന ലക്ഷ്യവും മമതയ്ക്കുണ്ട്. കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ബി.എസ്.പി. നേതാവ് മായാവതിയും ഇതിനകംതന്നെ വാരാണസിയിലും സമീപപ്രദേശങ്ങളിലും പ്രചാരണം നടത്തിക്കഴിഞ്ഞു.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവും റാലിക്കെത്തുന്നുണ്ട്. വാരാണസിക്കുപുറമെ അസംഗഡ്, വിന്ധ്യാചല്‍ എന്നിവയും തിങ്കളാഴ്ച ജനവിധി നടക്കുന്ന പ്രധാനമേഖലകളാണ്.
Content Highlights: uttar pradesh assembly election, last phase on monday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..