
പോളിങ് ബൂത്തിനു മുന്നിലെ നീണ്ടനിര| Photo: ANI
ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഉത്തർപ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒന്‍പത് ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറുമണിക്ക് പോളിങ് അവസാനിക്കും. തിങ്കളാഴ്ച വൈകിട്ടാണ് പ്രചാരണം അവസാനിച്ചത്.
ലഖ്നൗ, ഉന്നാവോ, ലഖിംപുര്‍ ഖേരി, പിലിഭിത്ത്, റായ് ബറേലി തുടങ്ങിയ ജില്ലകളാണ് നാലാംഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നത്. 624 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 403 അംഗ ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴുഘട്ടമായാണ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
2017-ല്‍ 51 സീറ്റുകളില്‍ ബി.ജെ.പി. ആയിരുന്നു വിജയിച്ചത്. നാല് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും രണ്ടിടത്ത് കോണ്‍ഗ്രസും വിജയിച്ചു. മായാവതിയുടെ ബി.എസ്.പി. രണ്ടു സീറ്റിലും ബി.ജെ.പി. സഖ്യകക്ഷി അപ്നാദള്‍ (സോനേലാല്‍) ഒരു സീറ്റിലും വിജയിച്ചിരുന്നു.
Content Highlights: uttar pradesh assembly election fourth phase
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..