സ്മൃതി ഇറാനിയും പ്രിയങ്കാ ഗാന്ധിയും | Photo: ANI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. യുപിയില്‍ പ്രിയങ്ക പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ അതിന് പകരം അവര്‍ പാർട്ടിയുടെ ജീവന് ഊതിക്കെടുത്തുകയാണ് ചെയ്തതെന്നും സ്മൃതി പരിഹസിച്ചു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുപിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് വിജയം സാധ്യമാക്കിയത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നല്കി. സ്മൃതി കൂട്ടിച്ചേര്‍ത്തു.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് എണ്ണത്തില്‍ ബിജെപി ഭരണത്തിലേറിയപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പുതിയ പാഠം പഠിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
Content Highlights: Smriti Irani Takes On Priyanka Gandhi Brother Rahul Gandhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..