ബി.ജെ.പി.ക്ക് ബദലായി സോഷ്യലിസ്റ്റുകള്‍ യോജിക്കണം -എം.വി. ശ്രേയാംസ് കുമാര്‍


യു.പി.യിലെ ബാഗ്പതിൽ ലോക് താന്ത്രിക് ജനതാദൾ നേതാവ് എം.വി. ശ്രേയാംസ് കുമാർ എം.പി. പ്രചാരണം നടത്തുന്നു

ബാഗ്പത് (യു.പി.): ബി.ജെ.പി.യുടെ വിഭജനരാഷ്ട്രീയത്തിനെതിരേ സോഷ്യലിസ്റ്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പടിഞ്ഞാറന്‍ യു.പി.യിലെ ബാഗ്പതിലും ടോഡിയിലും സമാജ്വാദി പാര്‍ട്ടി-ആര്‍.എല്‍.ഡി. മഹാസഖ്യ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

ഇരുസ്ഥലങ്ങളിലും കര്‍ഷകരുമായും ശ്രേയാംസ് കുമാര്‍ കൂടിക്കാഴ്ച നടത്തി. കാര്‍ഷികനിയമം പിന്‍വലിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വേറെ രൂപത്തില്‍ തലപൊക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഭജനം ലക്ഷ്യംവെച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80:20 രാഷ്ട്രീയത്തെ നിര്‍മാര്‍ജനം ചെയ്യണം. പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്ന് ബി.ജെ.പി.യെ തോല്‍പ്പിക്കണം. പടിഞ്ഞാറന്‍ യു.പി.യിലെ മണ്ഡലങ്ങളില്‍ ബി.ജെ.പി. കഴിഞ്ഞതവണ മുന്നേറിയത് മുസാഫര്‍ നഗര്‍ കലാപം ആയുധമാക്കിയാണ്. ഇത്തവണ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഈ മേഖലയില്‍ കര്‍ഷകര്‍ക്കിടയില്‍ മതത്തിനപ്പുറമുള്ള ഐക്യമുണ്ടാക്കി. അത് രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ്. ഇതിനെ മറികടക്കാന്‍ വിഭജനരാഷ്ട്രീയം ആയുധമാക്കുകയാണിപ്പോള്‍ ബി.ജെ.പി. -ശ്രേയാംസ് പറഞ്ഞു. ബ്രാഹ്‌മണര്‍ കൂടുതലുള്ള ടോഡി ഗ്രാമത്തില്‍ അവരും ഇത്തവണ ബി.ജെ.പി.ക്കെതിരാണ്. പടിഞ്ഞാറന്‍ യു.പി.യില്‍ മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഗ്പതില്‍ പ്രചാരണപരിപാടിയില്‍ ആര്‍.എല്‍.ഡി. ദേശീയ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ശര്‍മയും എസ്.പി. നേതാവ് ശോകേന്ദ്ര ആചാര്യയും പങ്കെടുത്തു. പ്രചാരണപരിപാടികളില്‍ ജയന്ത് ചൗധരിയുടെ അച്ഛന്‍ അജിത് സിങ്ങിനും മുത്തശ്ശന്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിനുമൊപ്പം പ്രവര്‍ത്തിച്ച കര്‍ഷകരും പങ്കെടുത്തു.

Content Highlights: Uttar Pradesh Assembly Election 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented