യോഗി ആദിത്യനാഥിന് തിലകം ചാർത്തുന്ന മുലായം സിങ് യാദവിന്റെ ചെറുമകൾ | Photo: ANI
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. അതില്‍ ഏറ്റവും മനോഹരമായ ഒരു അഭിനന്ദനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകള്‍ യോഗിക്ക് തിലകം ചാര്‍ത്തുന്നതാണ് ആ വീഡിയോയിലുള്ളത്. മുലായം സിങ്ങ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപര്‍ണ യാദവ് അഭിനന്ദനം നേരിട്ട് അറിയിക്കാന്‍ മകളോടൊപ്പം വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗി ആദിത്യനാഥിന് അപര്‍ണ ആശംസകള്‍ നേര്‍ന്നു. എസ്പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാകില്ലെന്നും ഇതിനേക്കാള്‍ മികച്ചൊരു ഭരണനേതൃത്വം ഇനി ഉത്തര്‍ പ്രദേശിന് ലഭിക്കാനിടയില്ലെന്നും അപര്‍ണ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏഴു സെക്കന്റ് ദൈര്‍ഘ്യമുള്ള തിലകം ചാര്‍ത്തുന്ന വീഡിയോ അപര്‍ണ യാദവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്. യുപിയില്‍ 255 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. എസ്പി 111 സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പിക്ക് ഒരൊറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്.
Content Highlights: Mulayam Singh Yadav’s grand daughter welcomes CM Yogi with tilak
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..