മമതാ ബാനർജി| Photo: AP
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചാരണത്തിനിറങ്ങും. ഫെബ്രുവരി എട്ടിന് മമത ലഖ്‌നൗവിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലും മമത പ്രചാരണം നടത്തും. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതിനിധിയായി എത്തിയ കിരണ്‍മയ നന്ദയാണ് മമതയെ സന്ദര്‍ശിച്ച ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മമതയും അഖിലേഷും ഒരുമിച്ചുള്ള യോഗവും പത്രസമ്മേളനവും ഉണ്ടാകും. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പരസ്യ യോഗങ്ങള്‍ വിലക്കിയിട്ടുള്ളതിനാല്‍ വെര്‍ച്വല്‍ ആയിട്ടാവും യോഗം നടക്കുക. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ ദേശീയ മുഖമായി മാറിയിട്ടുള്ള മമതയുടെ വരവോടെ പ്രതിപക്ഷ കക്ഷികളുടെ അണികള്‍ക്ക് ആവേശം വര്‍ദ്ധിക്കുമെന്ന് നന്ദ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇക്കാര്യം നന്ദ നിഷേധിച്ചു. ഉത്തര്‍ പ്രദേശില്‍ തൃണമൂല്‍ മത്സരിക്കില്ല. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മത്സരത്തിന് നില്‍ക്കാതെ മമതയെ പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളത്. അതേ പോലെ തൃണമൂല്‍ ഞങ്ങളെയും സഹായിക്കും- നന്ദ കൂട്ടിച്ചേര്‍ത്തു.
content highlights: mamata banerjee to conduct campaign in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..