
നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സമാജ് വാദി പാര്‍ട്ടിയെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റ്, ഗാസിയാബാദ്, അലിഗഢ്, ഹാപുര്‍, നോയ്ഡ എന്നിവിടങ്ങളിലെ ജനങ്ങളോട് വികസനത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ മോദി അഭ്യര്‍ഥിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ 'ജന്‍ ചൗപാല്‍' പരിപാടിയെ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതത്വം, അഭിമാനം, സമൃദ്ധി എന്നിവ നിലനിര്‍ത്താനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പുറത്തുനിര്‍ത്താനും പുതുചരിത്രം കുറിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടി 'പരിവാര്‍വാദി' പാര്‍ട്ടിയാണെന്നും മോദി പരിഹസിച്ചു. ഉത്തര്‍ പ്രദേശില്‍ സമാധാനം നിലനിര്‍ത്താനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
തിരശ്ശീലയ്ക്കു പിന്നില്‍ നിന്നുകൊണ്ട് ഉത്തര്‍ പ്രദേശിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കലാപകാരികളെയും മാഫിയകളെയും അനുവദിക്കില്ലെന്ന് യു.പിയിലെ ജനങ്ങള്‍ തീരുമാനിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം ശക്തിപ്പെടുത്തിയതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. എന്നെങ്കിലും ക്രിമിനലുകളെ നിയന്ത്രിക്കാനാവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി, സംസ്ഥാനത്ത് നിയമവാഴ്ച സാധ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
content highlights: Keep history sheeters out says Narendra Modi to voters of Uttar Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..